Health
ഹൃദ്രോഗം പിടിപെടുന്നവരുടെ എണ്ണം ദിനംപ്രതി കൂടിവരികയാണ്. ഹൃദ്രോഗ സാധ്യത കുറയ്ക്കാൻ സഹായിക്കുന്ന ചില ഭക്ഷണങ്ങളെ കുറിച്ചറിയാം..
ക്രാൻബെറി ജ്യൂസ് ഹൃദ്രോഗ സാധ്യത കുറയ്ക്കാൻ സഹായിക്കുമെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്.
ചുവന്ന മുന്തിരിയിൽ റെസ്‌വെറാട്രോൾ അടങ്ങിയിട്ടുണ്ട്. ഇത് ഹൃദ്രോഗ സാധ്യത കുറയ്ക്കുന്നതിന് ഗുണം ചെയ്യുന്നു.
മാതളനാരങ്ങ ജ്യൂസ് രക്തസമ്മർദ്ദം കുറയ്ക്കുമെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്. ഹൃദയത്തെ സംരക്ഷിക്കുന്നതിന് സഹായകമാണെന്ന് പഠനങ്ങൾ പറയുന്നു.
ആരോഗ്യകരമായ മോണോസാച്ചുറേറ്റഡ് കൊഴുപ്പുകളാൽ സമ്പന്നമായ അവോക്കാഡോ ഹൃദയാരോഗ്യത്തെ സഹായിക്കാനും കൊളസ്‌ട്രോളിന്റെ അളവ് കുറയ്ക്കാനും സഹായിക്കും.
ഉയർന്ന രക്തസമ്മർദ്ദം ഉൾപ്പെടെയുള്ള ഹൃദ്രോഗസാധ്യത ഘടകങ്ങൾ കുറയ്ക്കാൻ കിവി സഹായിക്കും.
ആന്റി ഓക്സിഡന്റുകളുടെ സമ്പന്നമായ ഗ്രീൻ ടീ ഹൃദ്രോഗ സാധ്യത കുറയ്ക്കാൻ മികച്ചൊരു പ്രതിവിധിയാണെന്ന് വിദഗ്ധർ പറയുന്നു.
സമ്മർദ്ദം കുറയ്ക്കാൻ സഹായിക്കുന്ന ഏഴ് ഭക്ഷണങ്ങൾ
സ്ക്രീൻ സമയം അധികമാകുമ്പോള്‍ കണ്ണുകളെ ബാധിക്കാതിരിക്കാൻ ചെയ്യേണ്ടത്...
ഗ്യാസ് അകറ്റാൻ വീട്ടില്‍ തന്നെ എളുപ്പത്തില്‍ ചെയ്യാവുന്നത്...
ഈ ഏഴ് ചേരുവകൾ മുടികൊഴിച്ചിൽ അകറ്റാൻ സഹായിക്കും