Health
ശരീരത്തിന് ആവശ്യമായ പ്രധാനപ്പെട്ട പോഷകങ്ങളിലൊന്നാണ് വിറ്റാമിൻ സി.
രോഗപ്രതിരോധ ശേഷി കൂട്ടാന്‍ മാത്രമല്ല പല തരത്തിലുള്ള ചര്‍മ്മ പ്രശ്‌നങ്ങള്‍ക്കും പ്രധാന പരിഹാര മാര്‍ഗമാണ് വിറ്റാമിന്‍ സി.
ഓറഞ്ച്, നാരങ്ങ, സ്‌ട്രോബറി, കിവി, മുന്തിരിങ്ങ തുടങ്ങിയ പഴങ്ങളിലെല്ലാം വിറ്റാമിന്‍ സി ധാരാളം അടങ്ങിയിട്ടുണ്ട്.
വിറ്റാമിന്‍ സി അടങ്ങുന്ന ഭക്ഷണങ്ങള്‍ ധാരാളം കഴിക്കുകയോ അല്ലെങ്കില്‍ വിറ്റാമിന്‍ സി ചര്‍മ്മ സംരക്ഷണത്തില്‍ ഉള്‍പ്പെടുത്തേണ്ടതും വളരെ പ്രധാനമാണ്.
വിറ്റാമിന്‍ സി ശരീരത്തിലെ കൊളാജന്‍ വര്‍ധിപ്പിക്കാന്‍ സഹായിക്കും.
വിറ്റാമിൻ സി അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നത് പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിനും രോഗങ്ങളിൽ നിന്നും അണുബാധകളിൽ നിന്നും സംരക്ഷിക്കുന്നതിനും സഹായിക്കുന്നു.
ചര്‍മ്മത്തിന്റെ യുവത്വം നിലനിര്‍ത്താന്‍ തീര്‍ച്ചയായും വൈറ്റമിന്‍ സി ഉപയോഗിക്കേണ്ടത് വളരെ അത്യാവശ്യമാണ്.
ചര്‍മ്മത്തെ മോയ്‌സചറൈസ് ചെയ്യാന്‍ വിറ്റാമിന്‍ സിയ്ക്ക് ഒരു വലിയ പങ്കുണ്ട്. ചര്‍മ്മം വരണ്ട് പോകുന്നത് തടയാന്‍ വിറ്റാമിന്‍ സി സഹായിക്കും.