Health

സാധാരണയെന്ന് തോന്നുന്ന സൂചനകള്‍, പക്ഷേ വിറ്റാമിൻ ഡിയുടെ കുറവാകാം

മഞ്ഞുകാലത്ത് പലരിലും വിറ്റാമിൻ ഡിയുടെ കുറവു ഉണ്ടാകാം. അവയുടെ ലക്ഷണങ്ങളെ അറിയാം. 

Image credits: Getty

അമിത ക്ഷീണം

ക്ഷീണവും തളര്‍ച്ചയും സാധാരണയെന്ന് തോന്നുമെങ്കിലും ചിലപ്പോള്‍ അത് വിറ്റാമിൻ ഡി കുറവിന്‍റെ സൂചനയാകാം. 

Image credits: Getty

പ്രതിരോധശേഷി കുറയുക

പ്രതിരോധശേഷി കുറയുന്നതും എപ്പോഴും ജലദോഷവും പനിയും മറ്റ് അസുഖങ്ങളും വരുന്നതും വിറ്റാമിന്‍ ഡി കുറവിന്‍റെ ലക്ഷണമാകാം. 

Image credits: Getty

പേശികള്‍ക്ക് ബലക്ഷയം

പേശികള്‍ക്ക് ബലക്ഷയം, പേശി വേദന, നടുവേദന, കാലു-കൈ വേദന തുടങ്ങിയവ വിറ്റാമിൻ ഡി കുറഞ്ഞാല്‍ ഉണ്ടാകുന്ന പ്രധാന ലക്ഷണങ്ങളാണ്. 
 

Image credits: Getty

എല്ലുകള്‍ക്ക് വേദന

കാത്സ്യത്തെ നമ്മുടെ ശരീരത്തിലേക്ക് ആഗിരണം ചെയ്യാന്‍ സഹായിക്കുന്നതാണ് വിറ്റാമിന്‍ ഡി. ഇവയുടെ കുറവ് മൂലം എല്ലുകള്‍ക്ക് വേദനയുണ്ടാകാം. 

Image credits: Getty

മുറിവുകള്‍ ഉണങ്ങാന്‍ സമയമെടുക്കുക

മുറിവുകള്‍ ഉണങ്ങാന്‍ സമയമെടുക്കുന്നതും വിറ്റാമിൻ ഡിയുടെ കുറവിനെ സൂചിപ്പിക്കുന്ന ലക്ഷണമാണ്.  

Image credits: Getty

വിഷാദം, മൂഡ് സ്വിം​ഗ്സ്

ഉത്കണ്ഠ, വിഷാദം, മൂഡ് സ്വിം​ഗ്സ് തുടങ്ങിയവയും വിറ്റാമിന്‍ ഡിയുടെ കുറവു മൂലം ഉണ്ടാകാം.  

Image credits: Getty

തലമുടി കൊഴിച്ചില്‍

വിറ്റാമിന്‍ ഡിയുടെ കുറവു മൂലം ചിലരില്‍ തലമുടി കൊഴിച്ചിലും ഉണ്ടാകാം.  
 

Image credits: Getty

ശ്രദ്ധിക്കുക:

മേൽപ്പറഞ്ഞ ലക്ഷണങ്ങൾ കാണുന്നപക്ഷം സ്വയം രോഗ നിർണയത്തിന് ശ്രമിക്കാതെ നിർബന്ധമായും ഡോക്ടറെ 'കൺസൾട്ട്' ചെയ്യുക. 

Image credits: Getty

അയഡിന്‍റെ കുറവുണ്ടോ? ശരീരം കാണിക്കുന്ന ലക്ഷണങ്ങളെ തിരിച്ചറിയാം

ഹൃദ്രോ​ഗ സാധ്യത കുറയ്ക്കുന്നതിന് സഹായിക്കുന്ന ഏഴ് സൂപ്പർ ഫുഡുകൾ

മഞ്ഞൾ വെള്ളം കുടിക്കുന്നത് പതിവാക്കൂ, കാരണം

വണ്ണം കുറയ്ക്കാൻ ഓട്സ് ; കഴിക്കേണ്ട രീതി ഇങ്ങനെ