Health
നമ്മുടെ വൃക്കകൾ ശരീരത്തിൽ നിന്ന് മാലിന്യങ്ങളും അധിക ദ്രാവകങ്ങളും നീക്കം ചെയ്യുകയും വെള്ളം, ലവണങ്ങൾ, ധാതുക്കൾ എന്നിവയുടെ ആരോഗ്യകരമായ ബാലൻസ് നിലനിർത്തുകയും ചെയ്യുന്നു.
വൃക്കതകരാർ ഉണ്ടാകുമ്പോൾ ദുർബലമായ വൃക്കയുടെ ലക്ഷണങ്ങൾ പ്രകടമാകണമെന്നില്ല. ഉയർന്ന രക്തസമ്മർദ്ദം, പ്രമേഹം എന്നിവ ഒരാളുടെ വൃക്കകളുടെ പ്രവർത്തനത്തെ ബാധിക്കാം.
രാത്രിയിൽ ഇടയ്ക്കിടെ മൂത്രം ഒഴിക്കുക, വിശപ്പില്ലായ്മ, കണ്ണ് വീർക്കുന്നത്, വായ്നാറ്റം, പേശീവലിവ് എന്നിവയാണ് ആരോഗ്യമല്ലാത്ത വൃക്കയുടെ ലക്ഷണങ്ങൾ.
നിങ്ങൾ പതിവിലും കുറവോ കൂടുതലോ മൂത്രമൊഴിക്കുകയാണെങ്കിലോ അല്ലെങ്കിൽ നിങ്ങൾ ഉത്പാദിപ്പിക്കുന്ന മൂത്രത്തിന്റെ അളവിൽ കാര്യമായ മാറ്റമുണ്ടെങ്കിൽ ഇത് കിഡ്‌നിയിലെ പ്രശ്‌നത്തെ സൂചിപ്പിക്കാം.
കൈകൾ, കാലുകൾ, കണങ്കാലുകൾ എന്നിവയിലെ വീക്കം വൃക്കകൾ ശരിയായി പ്രവർത്തിക്കുന്നില്ലെന്നും ശരീരത്തിൽ അധിക ദ്രാവകം അടിഞ്ഞുകൂടുന്നുവെന്നും സൂചിപ്പിക്കുന്നു.
ശരീരത്തിൽ നിന്ന് വിഷവസ്തുക്കളെ വേണ്ടത്ര കാര്യക്ഷമമായി ഫിൽട്ടർ ചെയ്യാൻ കഴിയാത്തതിനാൽ ചൊറിച്ചിൽ വൃക്കകളുടെ തകരാറിന്റെ മറ്റൊരു ലക്ഷണമാണ്.
ഈ ലക്ഷണങ്ങളിൽ ഏതെങ്കിലും നിങ്ങൾക്ക് അനുഭവപ്പെടുകയാണെങ്കിൽ എത്രയും വേഗം ഡോക്ടറെ കണ്ട് പരിശോധന നടത്തേണ്ടത് പ്രധാനമാണ്.