Health
ഫാറ്റി ലിവർ രോഗം ; ഈ ആറ് ലക്ഷണങ്ങൾ അവഗണിക്കരുത്
കരളിൽ അമിതമായി കൊഴുപ്പ് അടിഞ്ഞുകൂടുന്ന രോഗാവസ്ഥയാണ് ഫാറ്റി ലിവർ.
തെറ്റായ ജീവിതശൈലി, മോശം ഭക്ഷണക്രമം, അമിതവണ്ണം, മദ്യപാനം എന്നിങ്ങനെ വിവിധ ഘടകങ്ങൾ ചെറുപ്പക്കാരിൽ ഫാറ്റി ലിവറിന് കാരണമാകുന്നുണ്ട്.
സംസ്‌കരിച്ച ഭക്ഷണങ്ങൾ, പൂരിത കൊഴുപ്പുകൾ, പഞ്ചസാര, അമിതമായ കലോറി എന്നിവ അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നത് കരൾ കോശങ്ങളിൽ കൊഴുപ്പ് അടിഞ്ഞുകൂടുന്നതിന് കാരണമാകുന്നു.
ഫാറ്റി ലിവറിന്റെ പ്രധാനപ്പെട്ട ലക്ഷണങ്ങളറിയാം.
നിരന്തരമായ ക്ഷീണം അനുഭവപ്പെടുന്നതും ഊർജമില്ലായ്മയും ഫാറ്റി ലിവർ രോഗത്തിൻ്റെ ലക്ഷണമായാണ് വിദഗ്ധർ പറയുന്നത്.
ഫാറ്റി ലിവർ രോഗമുള്ള ചില വ്യക്തികൾക്ക് വയറിന്റെ വലത് ഭാഗത്ത് നേരിയ വേദനയോ അസ്വസ്ഥതയോ അനുഭവപ്പെടാം.
ബിലിറൂബിൻ എന്ന പിഗ്മെൻ്റ് രക്തത്തിൽ അടിഞ്ഞുകൂടുന്നത് ചർമ്മത്തിനും കണ്ണുകളുടെ വെള്ളയ്ക്കും മഞ്ഞനിറം ലഭിക്കുന്നതിന് കാരണമാകും.
ഡയറ്റൊന്നും നോക്കാതെ തന്നെ പെട്ടെന്ന് ഭാരം കുറയുന്നത് ഫാറ്റി ലിവർ രോഗത്തെ സൂചിപ്പിക്കുന്നു.
മൂത്രത്തിൽ നിറവ്യത്യാസം കാണുന്നതാണ് മറ്റൊരു ലക്ഷണം.