Health
ഡ്രൈ ഫ്രൂട്ട്സ് പൊതുവെ ആരോഗ്യത്തിന് നല്ലതാണ്. എന്നാൽ പ്രമേഹരോഗികൾക്ക് അത് അത്ര നല്ലതല്ല.
പ്രമേഹരോഗികൾ ഒഴിവാക്കേണ്ട ചില ഡ്രൈ ഫ്രൂട്ട്സുകളെ കുറിച്ചാണ് ഇനി പറയുന്നത്.
ഈന്തപ്പഴമാണ് പ്രമേഹരോഗികൾ ഒഴിവാക്കേണ്ട ആദ്യത്തെ ഡ്രൈ ഫ്രൂട്ട് എന്ന പറയുന്നത്. കാരണം ഇതിലെ പ്രകൃതിദത്തമായ മധുരം പോലും ഷുഗർ അളവ് കൂട്ടാം.
ഉണക്കിയ മാമ്പഴം പ്രമേഹമുള്ളവർ ഒഴിവാക്കുക. കാരണം ഇതിൽ കാർബോഹെെഡ്രേറ്റും മധുരവും കൂടുതലാണ്. ഇത് ബ്ലഡ് ഷുഗർ അളവ് കൂട്ടുന്നതിന് ഇടയാക്കും.
ഉണക്കിയ അത്തിപ്പഴത്തിൽ പ്രകൃതിദത്ത മധുരം കൂടുതലാണ്. ഇത് രക്തത്തിലെ ഗ്ലൂക്കോസ് അളവ് കൂട്ടാം.
ഉണക്കിയ പെെനാപ്പിളും പ്രമേഹഗോരികൾക്ക് നല്ലതല്ല. കാരണം ഇതിലെ മധുരം രക്തത്തിലെ പഞ്ചസാരയുടെ അളവിനെ ബാധിക്കാം.