Health

ഫാറ്റി ലിവർ മാറ്റാൻ സഹായിക്കും ഈ കിടിലൻ പാനീയങ്ങൾ

ഫാറ്റി ലിവര്‍ രോഗമുള്ളവര്‍ ഭക്ഷണത്തില്‍ വളരെയേറെ ശ്രദ്ധിക്കേണ്ടതുണ്ട്. ഫാറ്റി ലിവര്‍ രോഗമുള്ളവര്‍ക്ക് ഗുണകരമായ ഏഴ് പാനീയങ്ങള്‍ പരിചയപ്പെടാം.

Image credits: Getty

ബീറ്റ്റൂട്ട് ജ്യൂസ്

കരളിന്‍റെ പ്രവര്‍ത്തനത്തിന് ഗുണകരമായ ആന്‍റി ഓക്സിഡന്‍റുകള്‍, പോഷകങ്ങള്‍ എന്നിവയാല്‍ സമ്പന്നമാണ് ബീറ്റ്റൂട്ട് ജ്യൂസ്. കരളില്‍ കൊഴുപ്പ് അടിയുന്നത് തടയാൻ ഇവയ്ക്ക് സാധിക്കും. 

Image credits: Getty

ഗ്രീന്‍ ടീ

കാറ്റെചിന്‍സ്, ആന്‍റി ഓക്സിഡന്‍റുകള്‍ എന്നിവ അടങ്ങിയിട്ടുള്ള ഗ്രീന്‍ ടീ കരളിന്‍റെ ആരോഗ്യത്തിന് നല്ലതാണ്.

Image credits: Getty

ബ്ലാക്ക് കോഫി

ആന്‍റി ഓക്സിഡന്‍റ് അടങ്ങിയിട്ടുള്ള ബ്ലാക്ക് കോഫി സ്ഥിരമായി കുടിക്കുന്നത് ഫാറ്റി ലിവര്‍ സാധ്യത കുറയ്ക്കാന്‍ സഹായിക്കുന്നു. 

Image credits: Getty

ചമോമൈല്‍ ടീ

ഡെയ്‌സി പോലുള്ള സസ്യങ്ങളുടെ പൊതുവായ പേരാണ് ചമോമൈൽ . ഇവയ്ക്ക് ആന്‍റി ഇന്‍ഫ്ലമേറ്ററി ഗുണങ്ങളുണ്ട്. 

Image credits: Getty

നെല്ലിക്ക ജ്യൂസ്

ആന്‍റി ഓക്സിഡന്‍റുകള്‍, ആന്‍റി- ഇന്‍ഫ്ലമേറ്ററി ഗുണങ്ങള്‍ എന്നിവയുള്ള നെല്ലിക്ക കരളിന്‍റെ ആരോഗ്യത്തിന് നല്ലതാണ്.
 

Image credits: Getty

ഓറഞ്ച്-ഇഞ്ചി വെള്ളം

ഓറഞ്ച്-ഇഞ്ചി  വെള്ളം ആന്‍റി ഓക്സിഡന്‍റുകള്‍ നിറഞ്ഞതാണ്. കരളിനെ ശുദ്ധീകരിക്കാന്‍ ഓറഞ്ച് സഹായിക്കുമ്പോള്‍ ഇഞ്ചി കരള്‍ വീക്കം കുറയ്ക്കും.

Image credits: Getty

നാരങ്ങ വെള്ളം

വിറ്റാമിന്‍ സി, ആന്‍ററി ഓക്സിഡന്‍റുകള്‍ എന്നിവ അടങ്ങിയ നാരങ്ങ വെള്ളം കരളിനെ ശുദ്ധീകരിക്കുന്നു. 

Image credits: Getty

ശ്രദ്ധിക്കൂ...

ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.

Image credits: Getty
Find Next One