Health

കറ്റാർവാഴ ജ്യൂസ്

വെറും വയറ്റിൽ കറ്റാർവാഴ ജ്യൂസ് കുടിക്കൂ, ഈ രോ​ഗങ്ങളെ അകറ്റി നിർത്തും 
 

Image credits: our own

കറ്റാർവാഴ ജ്യൂസ്

കറ്റാർവാഴയിൽ ധാരാളം പോഷക​ഗുണങ്ങൾ അടങ്ങിയിരിക്കുന്നു. ദിവസവും രാവിലെ കറ്റാർവാഴ ജ്യൂസ് കുടിക്കുന്നത് ശരീരത്തിന് നിരവധി മാറ്റങ്ങൾ വരുത്തുന്നു.

Image credits: stockphoto

ശരീരഭാരം കുറയ്ക്കും

കറ്റാർവാഴ ജ്യൂസ് കുടിച്ച് കൊണ്ട് ദിവസം തുടങ്ങുന്നത് ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നു. ഇത് കലോറി കുറച്ച്  മെറ്റബോളിസത്തെ വേഗത്തിലാക്കുന്നു. 

Image credits: Getty

ദഹനപ്രശ്നങ്ങൾ അകറ്റും

കുടലിലെ ആരോഗ്യകരമായ ബാക്ടീരിയകളെ പോഷിപ്പിക്കുകയും ദഹന പ്രവർത്തനത്തിന് സഹായിക്കുകയും ചെയ്യുന്ന പ്രീബയോട്ടിക് സംയുക്തങ്ങളും കറ്റാർവാഴയിലുണ്ട്. 

Image credits: Getty

ചർമ്മത്തിന് തിളക്കം നൽകും

കറ്റാർവാഴയിൽ അടങ്ങിയിരിക്കുന്ന വിറ്റാമിനുകളും ആൻ്റിഓക്‌സിഡൻ്റുകളും കറുത്ത പാടുകൾ കുറയ്ക്കും. എല്ലാ ദിവസവും രാവിലെ കറ്റാർവാഴ ജ്യൂസ് കുടിക്കുന്നത് ചർമ്മത്തിന് തിളക്കം നൽകുന്നു. 

Image credits: Getty

എനർജി കൂട്ടുന്നു

കറ്റാർവാഴ ജ്യൂസ് കുടിക്കുന്നത് കൂടുതൽ എനർജിയോടെയിരിക്കാൻ സഹായിക്കുന്നു. 

Image credits: social media

സമ്മർദ്ദം കുറയ്ക്കും

കറ്റാർവാഴയിൽ അടങ്ങിയിരിക്കുന്ന ഫോളിക് ആസിഡ് ഓക്സിഡേറ്റീവ് സമ്മർദ്ദം കുറയ്ക്കുകയും രോഗപ്രതിരോധ പ്രവർത്തനത്തെ ശക്തിപ്പെടുത്തുകയും ചെയ്യും.

Image credits: Getty

പ്രമേഹം

പ്രമേഹം നിയന്ത്രിക്കുന്നതിന് കറ്റാർവാഴ വളരെ സഹായകരമാണ്. ഇത് രക്തത്തിലെ പഞ്ചസാരയുടെയും അളവ് നിയന്ത്രിക്കാൻ സഹായിക്കുന്നു.
 

Image credits: our own
Find Next One