Health
ഈ ലക്ഷണങ്ങൾ അവഗണിക്കരുത്, പ്രമേഹത്തിന്റെ സൂചനയാകാം
രക്തത്തിന്റെ പഞ്ചസാരയുടെ അളവ് കൂടുന്ന രോഗാവസ്ഥയാണ് പ്രമേഹം എന്നത്.
പ്രമേഹത്തിന്റെ ചില പ്രധാനപ്പെട്ട ലക്ഷണങ്ങൾ എന്തൊക്കെയാണെന്നറിയാം.
ശരീരഭാരം കുറയുന്നത് പ്രമേഹത്തിന്റെ ലക്ഷണമാണ്. ശരീരത്തിൽ ഇൻസുലിൻ ഉത്പാദനം ആവശ്യത്തിന് നടന്നില്ലെങ്കിൽ രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് കൂടും.
ടൈപ്പ് 2 പ്രമേഹമുള്ളവരിലാണ് ഈ ലക്ഷണം കാണുക. കക്ഷങ്ങളിലും കഴുത്തിന് ചുറ്റും കറുപ്പ് കാണുന്നത് പ്രമേഹത്തിന്റെ ലക്ഷണമാണ്.
സ്വകാര്യ ഭാഗങ്ങളിലും അല്ലാതെയും ഇടയ്ക്കിടെ അണുബാധ വരുന്നത് പ്രമേഹത്തിന്റെ ലക്ഷണമാണ്.
ബ്ലഡ് ഷുഗർ അളവ് കൂടിയാൽ മുറിവുകൾ ഉണങ്ങാൻ വൈകും. അതിനാൽ മുറിവുകൾ ഉണങ്ങാൻ വെെകുന്നതാണ് മറ്റൊരു ലക്ഷണം.