രോഗം ഭേദമായ ശേഷവും മുൻകരുതലുകൾ പാലിക്കുന്നത് തുടരാത്തതാണ് രോഗവ്യാപനത്തിന് ഇടയാക്കുന്നതെന്ന് ഡിഎംഒ പറഞ്ഞു.
Image credits: Getty
മഞ്ഞപ്പിത്തം
രക്തത്തിൽ അമിതമായ അളവിൽ ബിലിറൂബിൻ രക്തചംക്രമണം നടത്തുമ്പോൾ ഉണ്ടാകുന്ന രോഗമാണ് മഞ്ഞപ്പിത്തം.
Image credits: Getty
മഞ്ഞപ്പിത്തം ലക്ഷണങ്ങൾ
പനി, വയറ് വേദന, മൂത്രത്തിൽ നിറവ്യത്യാസം, മലത്തിൽ നിറവ്യത്യാസം, ഭാരം കുറയുക എന്നിവ രോഗലക്ഷണങ്ങളാണ്.
Image credits: Getty
മഞ്ഞനിറം
കൂടാതെ, ചർമത്തിനും കണ്ണുകൾക്കും നഖത്തിനും ഉണ്ടാകുന്ന മഞ്ഞനിറം, വിശപ്പില്ലായ്മ, ഛർദി, ക്ഷീണം എന്നിവയും ലക്ഷണങ്ങളാണ്.
Image credits: Getty
തിളപ്പിച്ച വെള്ള കുടിക്കുക
20 മിനുട്ടെങ്കിലും തിളപ്പിച്ച വെള്ളമായിരിക്കണം കുടിക്കേണ്ടത്. മഞ്ഞപ്പിത്തരോഗികൾക്ക് പ്രത്യേക പാത്രത്തിൽ ഭക്ഷണം നൽകുക.
Image credits: Getty
ഹെപ്പറ്റൈറ്റിസ്
ഹെപ്പറ്റൈറ്റിസ്, പാൻക്രിയാറ്റിക് ക്യാൻസർ, ചില മരുന്നുകൾ, ഹീമോലിറ്റിക് അനീമിയ, മദ്യവുമായി ബന്ധപ്പെട്ട കരൾ രോഗം എന്നിവയെല്ലാം മഞ്ഞപ്പിത്തത്തിന് ഇടയാക്കുന്നു.