Health
തലവേദന മിക്ക ആളുകളെയും അലട്ടുന്ന പ്രശ്നമാണ്. തലവേദന ഓരോ ആളുകളിലും ഓരോതരം ബുദ്ധിമുട്ടുകളാണ് സൃഷ്ടിക്കുക.
പതിവായി തലവേദന ഉണ്ടാകുന്നുണ്ടോ? എങ്കിൽ അതിന്റെ കാരണങ്ങളും എന്താണെന്ന് നിങ്ങൾ അറിഞ്ഞിരിക്കണം.
നിർജലീകരണം തലവേദനയ്ക്ക് ഒരു കാരണമാണ്. ഇപ്പോൾ എസിയുടെ തണുപ്പിൽ ഇരിക്കുന്നവരാണ് കൂടുതൽ പേരും. അതിനാൽ തന്നെ വെള്ളം കുടിച്ചില്ലെങ്കിൽ നിർജലീകരണം സംഭവിക്കാം.
ഹോർമോൺ വ്യതിയാനമാണ് മറ്റൊരു കാരണം. ഗർഭകാലത്ത് ഈസ്ട്രജന്റെ അളവ് വ്യതിചലിക്കാറുണ്ട്. ഇതും തലവേദനയ്ക്ക് കാരണമാകാറുണ്ട്.
കമ്പ്യൂട്ടറും മൊബെെലും അധിക നേരം ഉപയോഗിക്കുന്നും തലവേദന ഉണ്ടാക്കാം.
പതിവായി വരുന്ന ചില തലവേദനകൾ ബ്രെയിൻ ട്യൂമറിന്റെ മറ്റൊരു ലക്ഷണമായി വിദഗ്ധർ പറയുന്നു.
തലവേദനയൊടൊപ്പം ഓക്കാനം, ഛർദ്ദി, കാഴ്ചശക്തി കുറയുക, കൈകാലുകളുടെ ബലഹീനത എന്നിവയുൾപ്പെടെയുള്ള ലക്ഷണങ്ങൾ ഉണ്ടെങ്കിൽ അത് ഗൗരവമായി തന്നെ കാണണം.