Health
കട്ടൻ കാപ്പിയിൽ നാരങ്ങ നീര് ചേർത്ത് കഴിക്കാറുണ്ടോ? എങ്കിൽ ഇതറിഞ്ഞോളൂ
കട്ടൻ കാപ്പി പ്രിയരാണോ നിങ്ങൾ? കട്ടൻ കാപ്പിയിൽ നാരങ്ങ നീര് ചേർത്ത് കഴിക്കുന്നത് നിരവധി ആരോഗ്യഗുണങ്ങൾ നൽകുന്നു.
കാപ്പിയുടെ ഉപഭോഗം ശരീരത്തിലെ കൊഴുപ്പിൻ്റെ അളവ് കുറയ്ക്കുന്നതിന് സഹായിക്കുന്നു.
എന്നാൽ കാപ്പിയും നാരങ്ങയും ചേർത്ത് കഴിക്കുന്നത് ശരീരഭാരം കുറയ്ക്കാൻ സഹായിക്കുമെന്നത് തെളിയിക്കാൻ ശാസ്ത്രീയ തെളിവുകളൊന്നുമില്ല.
ശരീരഭാരം കുറയ്ക്കാൻ നാരങ്ങ നീര് ചേർത്ത കാപ്പി ഒന്നിലധികം കഴിക്കരുത്. ഇത് അസിഡിറ്റിയ്ക്കും ദഹനപ്രശ്നങ്ങൾക്ക് ഇടയാക്കും.
കാപ്പിയിൽ ആൻ്റിഓക്‌സിഡൻ്റുകൾ അടങ്ങിയിട്ടുണ്ട്. ചെറുനാരങ്ങ വിറ്റാമിൻ സിയുടെ സമ്പന്നമായ ഉറവിടമാണ്. ഇത് പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിന് നല്ലതാണ്.
കാപ്പിയിലും നാരങ്ങയിലും ആൻ്റിഓക്‌സിഡൻ്റുകൾ ഉള്ളതിനാൽ അവ ചർമ്മത്തിന് നല്ലതാണ്. ചർമ്മത്തിൻ്റെ ആരോഗ്യം മെച്ചപ്പെടുത്താൻ നാരങ്ങയിലെ വിറ്റാമിൻ സി സഹായിക്കും.