Health
എല്ലുകളുടെ കട്ടികുറഞ്ഞ് ദുർബലമാകുന്ന രോഗാവസ്ഥയാണ് ഓസ്റ്റിയോപൊറോസിസ് അഥവാ അസ്ഥിക്ഷയം. ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകളെ ബാധിക്കുന്ന ഗുരുതരമായ ആരോഗ്യമാണിത്.
30 കഴിഞ്ഞ സ്ത്രീകളിലും പുരുഷന്മാരിലുമാണ് ഈ പ്രശ്നം കൂടുതലായി കാണപ്പെടുന്നത്. വ്യായാമമില്ലായ്മ, കാൽസ്യം, വിറ്റാമിൻ ഡി എന്നിവയുടെ കുറവുമെല്ലാം ഇതിന് കാരണം.
മുതിർന്നവർക്ക് സാധാരണയായി പ്രതിദിനം 1,000 മില്ലിഗ്രാം കാൽസ്യം ആവശ്യമാണ്.
പാലുൽപ്പന്നങ്ങളിൽ കാൽസ്യം ധാരാളമായി അടങ്ങിയിരിക്കുന്നു.
കാൽസ്യം ധാരാളമടങ്ങിയ പാൽ, തൈര്, സോയാബീൻ, ബീൻസ്, ബദാം, മൽസ്യം, ഇലക്കറികൾ, അയല, മുട്ട, എന്നിവയെല്ലാം ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് നല്ലതാണ്.
അസ്ഥി വേദന, നടുവേദന, കഴുത്തു വേദന, നഖങ്ങള്‍ പെട്ടെന്ന് പൊട്ടുക തുടങ്ങിയവയൊക്കെ ഈ രോഗത്തിന്‍റെ ലക്ഷണങ്ങളായി വിദഗ്ധർ പറയുന്നു.
ഫോസ്ഫറസ് അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുന്നതും അസ്ഥികളെ ആരോഗ്യത്തോടെ നിലനിർത്താൻ സഹായിക്കും.