Health
നിങ്ങള്‍ ചെയ്യുന്ന ചെറിയ തെറ്റുകള്‍ പോലും വൃക്കയെ തകരാറിലാക്കും. അവ എന്തൊക്കെയാണെന്ന് നോക്കാം.
വെള്ളം ആവശ്യത്തിന് കുടിക്കാതിരിക്കുന്നത് വൃക്കകളുടെ ആരോഗ്യത്തെ ബാധിക്കും. ആരോഗ്യമുള്ള ഒരാൾ ഒരു ദിവസം 8 മുതല്‍ 10 ഗ്ലാസ് വെള്ളം വരെ കുടിക്കണമെന്നാണ് ഡോക്ടർമാർ പറയുന്നത്.
ഉപ്പിന്‍റെ അമിത ഉപയോഗം വൃക്കകളെ തകരാറിലാക്കും. അതിനാല്‍ ഉപ്പിന്‍റെ ഉപയോഗം പ്രതിദിനം 5-6 ഗ്രാം എന്ന നിലയില്‍ പരിമിതപ്പെടുത്തുക.
രക്തത്തില്‍ പഞ്ചസാരയുടെ അളവ് കൂടുന്നതും വൃക്കയുടെ ആരോഗ്യത്തെ ബാധിക്കാം. അതിനാല്‍ പഞ്ചസാരയുടെ അമിത ഉപയോഗം കുറയ്ക്കുക.
സംസ്കരിച്ച ഭക്ഷണങ്ങളുടെ അമിത ഉപയോഗവും വൃക്കകളുടെ ആരോഗ്യത്തെ ബാധിക്കും.
പുകവലി പൂര്‍ണമായും ഉപേക്ഷിക്കുക. പുകവലി ശരീരത്തിലെ രക്തക്കുഴലുകളെ നശിപ്പിക്കുന്നു. ഇത് വൃക്കകളുടെ തകരാറിലേക്കും നയിക്കുന്നു.
മദ്യപാനവും ഒഴിവാക്കുന്നത് വൃക്കകളുടെ ആരോഗ്യത്തിനും ശരീരത്തിന്‍റെ മൊത്തം ആരോഗ്യത്തിനും ഗുണം ചെയ്യും.
അമിത ഭാരമുള്ളവര്‍ക്ക് വൃക്കകളുടെ ആരോഗ്യം മോശമാകാന്‍ സാധ്യതയുണ്ട്. അതിനാല്‍ പതിവായി വ്യായാമം ചെയ്യുക.