Health
ദിവസവും ബാർലി വെള്ളം കുടിച്ചാൽ പലതുണ്ട് ഗുണങ്ങൾ.
ബാര്‍ലി വെള്ളം പതിവായി കുടിക്കുന്നത് ദഹനം മെച്ചപ്പെടുത്താനും മലബന്ധത്തെ തടയാനും സഹായിക്കും.
ഫെെബർ ധാരാളമായി അടങ്ങിരിക്കുന്നതിനാൽ വിവിധ ദഹനപ്രശ്നങ്ങൾ പരിഹരിക്കുന്നതിന് ബാർലി വെള്ളം സഹായകമാണ്.
ബീറ്റാ-ഗ്ലൂക്കൻ പോലുള്ള ലയിക്കുന്ന നാരുകളാൽ സമ്പുഷ്ടമാണ് ബാർലി. ഇത് ഭക്ഷണങ്ങളെ വേഗത്തിൽ ദഹിപ്പിക്കുന്നു.
പ്രമേഹരോഗികൾ ബാർലി വെള്ളം കുടിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നതിന് സഹായിക്കും.
ശരീരത്തിന് ജലാംശം നൽകാനും നിർജ്ജലീകരണം തടയാനും ബാർലി വെള്ളം സഹായിക്കും.
ബാർലി വെള്ളം വൃക്കകളുടെ പ്രവർത്തനങ്ങളെ മെച്ചപ്പെടുത്തുന്നു. മൂത്രനാളിയിലെ അണുബാധ, വൃക്കയിലെ കല്ല് തുടങ്ങിയവയുടെ സാധ്യതയെ തടയാന്‍ ഇവ സഹായിക്കും.