Health

പുരുഷന്മാരു‍ടെ ശ്രദ്ധയ്ക്ക്

പുരുഷന്മാരു‍ടെ ശ്രദ്ധയ്ക്ക് ; ഈ രോ​ഗങ്ങൾ പിടിപെടാതെ നോക്കുക  

Image credits: Getty

പ്രധാനപ്പെട്ട രോ​ഗങ്ങൾ

പലപ്പോഴും ആരോഗ്യ കാര്യത്തിൽ പുരുഷന്മാർ അധികം ശ്രദ്ധ നൽകാറില്ല. അതുകൊണ്ടു തന്നെ പല രോ​ഗങ്ങളും ഇവരെ ബാധിക്കാറുമുണ്ട്. പുരുഷൻമാരെ ബാധിക്കാവുന്ന ചില പ്രധാനപ്പെട്ട രോ​ഗങ്ങൾ. 

Image credits: Getty

പ്രോസ്റ്റേറ്റ് കാൻസർ

പ്രോസ്റ്റേറ്റ് ​ഗ്രന്ഥിയിൽ കാൻസർ കോശങ്ങൾ വളരുന്ന അവസ്ഥയാണിത്. 50 വയസിന് മുകളിലുള്ള പുരുഷന്മാരിലാണ് ഇത് കൂടുതലായി കണ്ട് വരുന്നത്.

Image credits: Getty

ശ്വാസകോശ അർബുദം

ശ്വാസകോശ അർബുദം പുരുഷന്മാരെ സാധാരണയായി ബാധിക്കുന്ന പ്രധാന ആരോഗ്യ പ്രശ്‌നങ്ങളിലൊന്നാണ്. അമിതമായ പുകവലി മൂലമാണ് ശ്വാസകോശ അർബുദം ഉണ്ടാകുന്നത്. 
 

Image credits: Getty

പ്രമേഹം

പുരുഷന്മാർക്ക് സ്ത്രീകളേക്കാൾ ടൈപ്പ് 2 പ്രമേഹം വരാനുള്ള സാധ്യത കൂടുതലാണെന്ന് വിദ​ഗ്ധർ പറയുന്നു. ഇത് ചികിത്സിച്ചില്ലെങ്കിൽ മറ്റ് ആരോ​ഗ്യ പ്രശ്നങ്ങളിലേക്ക് നയിച്ചേക്കാം. 

Image credits: Getty

പുരുഷ വന്ധ്യത

പുരുഷ വന്ധ്യതയാണ് മറ്റൊരു രോ​ഗം. രാസവസ്തുക്കൾ, പുകവലി, മദ്യപാനം, സ്റ്റിറോയിഡുകൾ, ചില മരുന്നുകൾ എന്നിവയുടെ അമിതമായ സമ്പർക്കം പ്രത്യുൽപാദനക്ഷമതയെ ബാധിക്കും.

Image credits: Getty

വൃക്കതകരാർ

വൃക്കതകരാർ സ്ത്രീകളെക്കാൾ പുരുഷന്മാരെ ബാധിക്കുന്നു. രക്തത്തിലെ മാലിന്യങ്ങളും അധിക ദ്രാവകങ്ങളും ഫിൽട്ടർ ചെയ്യാനുള്ള കഴിവ് വൃക്കകൾക്ക് നഷ്ടപ്പെടുമ്പോഴാണ് വൃക്ക തകരാർ സംഭവിക്കുന്നത്. 

Image credits: Getty

യൂറിക് ആസിഡിൻ്റെ അളവ് സ്വാഭാവികമായി കുറയ്ക്കാൻ ഇതാ ആറ് വഴികൾ

ശരീരം ആരോ​ഗ്യത്തോടെയിരിക്കുന്നു എന്നതിന്റെ 10 ലക്ഷണങ്ങൾ

ഫാറ്റി ലിവറിനെ തടയാന്‍ ഒഴിവാക്കേണ്ട ഭക്ഷണങ്ങള്‍

എല്ലുകളെ സ്ട്രോങ്ങാക്കാൻ പ്രോട്ടീൻ അടങ്ങിയ 5 ഭക്ഷണങ്ങളിതാ...