Health
മഴക്കാലം എത്തുന്നതോടെ രോഗങ്ങളെയാണ് നാം കൂടുതൽ ഭയപ്പെടേണ്ടത്. മഴക്കാലത്ത് പലതരത്തിലുള്ള രോഗങ്ങൾ പിടിപെടാം. ഈ മഴക്കാലത്ത് പിടിപെടാവുന്ന 9 രോഗങ്ങൾ.
വായുവിലൂടെ പകരുന്ന വൈറൽ പനിയാണ് എച്ച് വൺ എൻ വൺ. പനി, ജലദോഷം, ചുമ, തൊണ്ടവേദന, ശ്വാസതടസ്സം, എന്നിവയാണ് ലക്ഷണങ്ങൾ.
ഈഡിസ് ഈജിപ്തി, ഈഡിസ് അൽബോപിക്ടസ് എന്നീ രണ്ടുതരം പെൺ കൊതുകുകളാണ് ഡെങ്കി വൈറസ് പരത്തുന്നത്.
കൊതുക് കടിയിലൂടെയാണ് ചിക്കുൻഗുനിയ വൈറസ് ആളുകളിലേക്ക് പകരുന്നത്. സാധാരണ മഴക്കാലത്താണ് ഈ രോഗം പിടിപെടുക.
തലച്ചോറിന്‍റെ ആവരണത്തെ ബാധിക്കുന്ന ഒരിനം വൈറസ് രോഗമാണ് ജപ്പാൻ ജ്വരം. ക്യൂലക്‌സ് കൊതുകാണ് ഈ മാരകമായ രോഗം പകർത്തുന്നത്.
ക്യൂലക്സ് എന്ന കൊതുക് പരത്തുന്ന രോഗമാണ് വെസ്റ്റ് നൈൽ പനി. പക്ഷികളിലും ഈ രോഗബാധ കാണാറുണ്ട്.
ലെപ്റ്റോസ്പൈറ എന്ന ബാക്ടീരിയയാണ് രോഗമുണ്ടാക്കുന്നത്. എലിയുടെ വൃക്കകളിൽ വളർന്ന് പെരുകുന്ന ബാക്ടീരിയ ഇവയുടെ മൂത്രത്തിലൂടെ വിസർജിക്കുന്നു.
മലിനമായ ഭക്ഷണം, മലിനമായ വെള്ളം എന്നിവയിലൂടെ പകരുന്ന രോഗമാണ് ടെെഫോയ്ഡ്.
ജലത്തിലൂടെ പകരുന്ന രോഗങ്ങളിലൊന്നാണ് കോളറ. വിബ്രിയോ കോളറേ (Vibrio Cholerae) എന്ന ബാക്റ്റീരിയയാണ് ഈ രോഗം പരത്തുന്നത്.
രക്തത്തിലെ ബിലിറൂബിന്റെ അളവ് ക്രമാതീതമായി വർധിക്കുന്നതാണ് മഞ്ഞപ്പിത്തത്തിന് കാരണമാകുന്നത്. കണ്ണുകൾക്ക് മഞ്ഞനിറം, വിശപ്പില്ലായ്മ, ഛർദി, ക്ഷീണം, പനി എന്നിവ രോഗലക്ഷണങ്ങളാണ്.