Health
മോശം ഭക്ഷണ ശീലങ്ങൾ പുരുഷന്മാരുടെ പ്രത്യുൽപാദനക്ഷമതയെ സ്വാധീനിക്കുന്നു.
പുകവലിയിൽ മനുഷ്യന്റെ പ്രത്യുൽപാദനക്ഷമതയെ ബാധിക്കുന്ന ഹാനികരമായ രാസവസ്തുക്കൾ അടങ്ങിയിട്ടുണ്ട്. അത് ബീജത്തിന്റെ അളവിനെയും ചലനശേഷിയും ബാധിക്കാം.
മോശം ഭക്ഷണ ശീലങ്ങൾ, കൂടുതൽ നേരം ഇരിക്കുക, സമ്മർദ്ദം, അമിതവണ്ണം എന്നിവയും ബീജത്തെ ബാധിക്കും.
അമിതഭാരം ബീജത്തിന്‍റെ അളവിനെ മാത്രമല്ല രൂപത്തെയും ദോഷകരമായി ബാധിക്കും.
സുരക്ഷിതമല്ലാത്ത ലൈംഗിക ബന്ധങ്ങള്‍ വഴി പടരുന്ന രോഗങ്ങള്‍ അഥവാ എസ്റ്റിഡികള്‍ വന്ധ്യതയിലേക്ക് നയിക്കാം. പ്രത്യുത്പാദനപരമായ ആരോഗ്യത്തെ പലതരത്തില്‍ ബാധിക്കുന്നവയാണ് എസ്റ്റിഡികള്‍.
മദ്യപാനം പുരുഷന്മാരിലെ ഈസ്ട്രജന്‍റെ അളവ് വര്‍ധിപ്പിക്കുക ചെയ്യുന്നു. ഇത് ബീജോത്പാദനത്തെ ബാധിക്കുകയും വന്ധ്യതയിലേക്ക് നയിക്കുകയും ചെയ്യും.
ഡോക്ടറെ കാണാതെ കണ്ണില്‍കണ്ട മരുന്നൊക്കെ കഴിക്കുന്നത് ലൈംഗികാരോഗ്യത്തെയും ബാധിക്കും. ചിലതരം മരുന്നുകള്‍ പ്രത്യുത്പാദനശേഷിയെ പ്രതികൂലമായി സ്വാധീനിക്കുന്നതാണ്.