Health
രക്തക്കുഴലുകളില്‍ കൊളസ്ട്രോള്‍ അടിയുന്നത് മൂലമുണ്ടാകുന്ന 'പെരിഫറല്‍ ആര്‍ട്ടറി ഡിസീസ്' കാല്‍ വേദനയുണ്ടാക്കാം
കൊളസ്ട്രോളുണ്ടാക്കുന്ന ബ്ലോക്കുകള്‍ മൂലം രക്തയോട്ടം തടസപ്പെടുമ്പോള്‍ അത് കാലുകളില്‍ തളര്‍ച്ചയുണ്ടാക്കുന്നു
കൊളസ്ട്രോള്‍ അടിയുന്നത് നാഡികളുടെ പ്രവര്‍ത്തനത്തെ ബാധിക്കുന്നത് മൂലം കാലുകളില്‍ ഇടയ്ക്കിടെ മരവിപ്പും അതുപോലെ വിറയലും പിടിപെടാം
രക്തയോട്ടം ഭാഗികമായി തടസപ്പെടുന്നതിന്‍റെ ഭാഗമായി കാല്‍പാദങ്ങള്‍ തണുത്തുപോകാം. ഇതും കൊളസ്ട്രോള്‍ സൂചിപ്പിക്കുന്ന ലക്ഷണമാണ്
കാലിലേക്കുള്ള രക്തയോട്ടം കുറയുന്നതോടെ ഇവിടങ്ങളിലുള്ള രോമങ്ങള്‍ കൊഴിയാനും തുടങ്ങും. ഈ ലക്ഷണവും ശ്രദ്ധിക്കാവുന്നതാണ്
രക്തക്കുഴലുകളില്‍ കൊഴുപ്പടിയുന്നത് പതിയെ തൊലിപ്പുറത്തും മാറ്റങ്ങളുണ്ടാക്കാം. അമിതമായി തിളക്കം, മിനുപ്പ്, മുറുക്കമൊക്കെ തൊലിക്ക് വരുന്നതാണ് ശ്രദ്ധിക്കേണ്ടത്
പെരിഫറല്‍ ആര്‍ട്ടറി ഡിസീസ് മൂര്‍ച്ഛിച്ചാല്‍ ഇത് കാലുകളിലോ പാദങ്ങളിലോ മുറിവുകള്‍ ഉണ്ടാക്കാം. ഇതും വളരെയധികം ശ്രദ്ധിക്കണം
കാലില്‍ മുറിവുകളും മറ്റ് പരുക്കുകളും ഉണ്ടായാല്‍ അത് ഭേദപ്പെടാൻ താമസിക്കുന്നതും കൊളസ്ട്രോള്‍ സൂചന തന്നെയാകാം
ഇവ കഴിക്കൂ, പ്രതിരോധശേഷി കൂട്ടാൻ സഹായിക്കും
ക്യാൻസര്‍ കേസുകള്‍ കുറവുള്ള പത്ത് രാജ്യങ്ങള്‍; അവയുടെ കാരണവും
അത്താഴം കഴിക്കുന്നത് രാത്രി എട്ട് മണിക്ക് ശേഷമാണോ?
ഹാര്‍ട്ട് അറ്റാക്ക്; ശരീരം കാണിക്കുന്ന ഈ സൂചനകളെ നിസാരമായി കാണരുത്...