Health
ജീവൻ അപകടപ്പെടുത്തുന്ന ഒരു രോഗമാണ് ക്യാൻസർ. അർബുദം നേരത്തെ കണ്ടെത്തുന്നത് രോഗം ഭേദമാക്കാൻ സഹായിക്കും. ക്യാൻസർ സാധ്യത കൂട്ടുന്നതിൽ ചില ഭക്ഷണങ്ങൾ പ്രധാന പങ്കാണ് വഹിക്കുന്നത്.
ചില ഭക്ഷ്യവസ്തുക്കളിൽ ക്യാൻസറിന് കാരണമാകുന്ന രാസവസ്തുക്കൾ അടങ്ങിയിട്ടുള്ളതായി പഠനങ്ങൾ പറയുന്നു.
ടിന്നിലടച്ച ഭക്ഷണത്തിൽ വലിയ അളവിൽ ബിസ്ഫെനോൾ എ (ബിപിഎ) രാസവസ്തു അടങ്ങിയിരിക്കുന്നു. ഇത് പ്രോസ്റ്റേറ്റ്, ബ്രെസ്റ്റ് ക്യാൻസറിനുള്ള സാധ്യത കൂട്ടുന്നു.
ഇരുണ്ട നിറത്തിലുള്ള സോഡകളിൽ അടങ്ങിയിട്ടുള്ള 4-methylimidazole (4-MEI) ക്യാൻസറിനുള്ള സാധ്യത കൂട്ടുന്നതായി ജോൺസ് ഹോപ്കിൻസ് സ്കൂൾ ഓഫ് മെഡിസിനിലെ ഗവേഷകർ കണ്ടെത്തി.
അമിതമായി പാകം ചെയ്യുന്ന ഭക്ഷണങ്ങളിൽ കാർസിനോജൻ ഉണ്ടാക്കും. ഉയർന്ന ചൂടിൽ മാംസം പാചകം ചെയ്യുന്നത് അർബുദമുണ്ടാക്കുന്ന PAH-കളും ഹെറ്ററോസൈക്ലിക് അമിനുകൾക്കും (HCAs) ഇടയാക്കും.
സംസ്കരിച്ച മാംസം വൻകുടൽ കാൻസറിനുള്ള ഒരു പ്രധാന അപകട ഘടകമാണ്.ഇത് വയറ്റിലെ ക്യാൻസറുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് അടുത്തിടെ നടത്തിയ പഠനത്തിൽ കണ്ടെത്തി.
സംസ്കരിച്ചതും ചുവന്നതുമായ മാംസം കഴിക്കുന്നത് ആമാശയത്തിലെയും പാൻക്രിയാസിലെയും കാൻസറിനുള്ള സാധ്യത വർദ്ധിപ്പിക്കുന്നു.