Health
എല്ലുകളെ സ്‌ട്രോംഗ് ആക്കാൻ കഴിക്കേണ്ട കാത്സ്യം അടങ്ങിയ ആറ് ഭക്ഷണങ്ങൾ
എല്ലുകളുടെയും പേശികളുടെയും ആരോഗ്യത്തെ സംബന്ധിച്ചിടത്തോളം കാൽസ്യം ഏറ്റവും പ്രധാനപ്പെട്ട പോഷകങ്ങളിൽ ഒന്നാണ്.
ആവശ്യത്തിന് കാൽസ്യം ശരീരത്തിലെത്തുന്നത് എല്ലുകൾക്ക് കരുത്തും ആരോഗ്യവും നൽകുന്നു.
എല്ലുകളെ ബലമുള്ളതാക്കുന്നതിന് കഴിക്കേണ്ട ആറ് കാത്സ്യം അടങ്ങിയ ഭക്ഷണങ്ങളിതാ...
സോയാബീനിൽ കാൽസ്യം, വിറ്റാമിൻ ഡി എന്നിവ കൂടുതലാണ്. അത് കൊണ്ട് തന്നെ എല്ലുകൾക്ക് മാത്രമല്ല പ്രതിരോധശേഷി കൂട്ടുന്നതിനും സഹായിക്കുന്നു.
പാലക്ക് ചീര, കാബേജ്, ബ്രോക്കോളി, കോളിഫ്ലവർ തുടങ്ങിയ ഭക്ഷണങ്ങളിൽ കാൽസ്യത്തിൻ്റെ അളവ് കൂടുതലാണ്.
പ്രോട്ടീൻ്റെയും കാൽസ്യത്തിൻ്റെയും ഉറവിടമാണ് പാലുൽപ്പന്നങ്ങൾ. പ്രത്യേകിച്ച് പാലും തൈരും പോലുള്ള പാലുൽപ്പന്നങ്ങൾ എല്ലുകളെ സ്‌ട്രോംഗ് ആക്കുന്നു
സാൽമൺ, ട്യൂണ തുടങ്ങിയ കൊഴുപ്പുള്ള മത്സ്യങ്ങളിൽ കാൽസ്യം, വിറ്റാമിൻ ഡി, തുടങ്ങിയ പോഷകങ്ങൾ അടങ്ങിയിരിക്കുന്നു. ഈ പോഷകങ്ങൾ എല്ലുകളുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിന് സഹായിക്കുന്നു.
പ്രോട്ടീൻ്റെയും കാൽസ്യത്തിൻ്റെയും മികച്ച ഉറവിടമാണ് ബദാം. ഈ രണ്ട് പോഷകങ്ങളും എല്ലുകളുടെയും പേശികളുടെയും സന്ധികളുടെയും ആരോഗ്യത്തിന് സഹായകമാണ്.
പ്രോട്ടീൻ, കാൽസ്യം, വിറ്റാമിൻ ഡി എന്നിവയുൾപ്പെടെയുള്ള വിവിധ പോഷകങ്ങൾ മുട്ടയിൽ ധാരാളമുണ്ട്. ഈ പോഷകങ്ങളെല്ലാം എല്ലുകളുടെ ആരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കുന്നു.