Health
സ്ത്രീകളിൽ കണ്ട് വരുന്ന അർബുദമാണ് സ്തനാർബുദം. സ്തനത്തിലെ കോശങ്ങൾ നിയന്ത്രണാതീതമായി വളരുന്ന ഒരു രോഗമാണ് സ്തനാർബുദം.
വ്യത്യസ്ത തരത്തിലുള്ള സ്തനാർബുദങ്ങളുണ്ട്. സ്തനത്തിലെ ഏത് കോശങ്ങളാണ് ക്യാൻസറായി മാറുന്നത് എന്നതിനെ ആശ്രയിച്ചിരിക്കും സ്തനാർബുദത്തിന്റെ തരം.
ഗർഭനിരോധന ഗുളികകൾ, ആർത്തവം നീട്ടിവയ്ക്കാനുള്ള ഗുളികകൾ എന്നിവ സ്ഥിരമായി കഴിക്കുന്നവർക്ക് സ്തനാർബുദം ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്.
കൊഴുപ്പ് കൂടിയ ഭക്ഷണം, മാംസം, മദ്യം തുടങ്ങിയവ അമിത അളവിൽ കഴിക്കവരിലും സ്തനാർബുദം പിടിപെടാം.
സ്തനങ്ങളിൽ കാണപ്പെടുന്ന എല്ലാ മുഴകളും സ്തനാർബുദത്തിന്റെ ലക്ഷണമാണെന്ന് പറയാൻ കഴിയില്ല.
തുടക്കത്തിൽ തന്നെ സ്തനാർബുദം കണ്ടുപിടിക്കാൻ ഏറ്റവും മികച്ച മാർഗം സ്വയം പരിശോധന നടത്തുക എന്നതാണ്.
20 വയസ്സ് കഴിഞ്ഞ എല്ലാവരും മാസത്തിലൊരിക്കലും നിർബന്ധമായും സ്വയം സ്തന പരിശോധന നടത്തണം.