Health
മുട്ട പുഴുങ്ങി കഴിക്കുന്നതോ ഓംലെറ്റോ? ഏതാണ് കൂടുതൽ ആരോഗ്യകരം?
മുട്ട പുഴുങ്ങിയയും ഓംലെറ്റായും നമ്മൾ കഴിക്കാറുണ്ട്. എന്നാൽ യഥാർത്ഥത്തിൽ ഇതിൽ ഏതാണ് ഏറ്റവും ആരോഗ്യകരം?
പുഴുങ്ങിയ മുട്ട രുചികരവും പോഷകപ്രദവുമായ ഭക്ഷണമാണ്. പ്രോട്ടീനിന്റെയും മറ്റ് പോഷകങ്ങളുടേയും മികച്ച ഉറവിടമാണ്.
ഒരു പുഴുങ്ങിയ മുട്ടയിൽ ഏകദേശം 78 കലോറിയാണ് അടങ്ങിയിട്ടുള്ളത്. അവയിൽ കൊഴുപ്പുകളും പ്രോട്ടീനുകളും അടങ്ങിയിട്ടുണ്ട്.
എല്ലുകളുടെ ആരോഗ്യത്തിന് സഹായിക്കുന്ന റൈബോഫ്ലേവിൻ, വിറ്റാമിൻ ഡി, വിറ്റാമിൻ ബി 12 എന്നിവയും ഇവ നൽകുന്നു.
വേവിച്ച മുട്ടയിൽ കോളിൻ്റെ അളവ് കൂടതലാണ്. ഇത് തലച്ചോറിൻ്റെ വികാസത്തിനും പ്രവർത്തനത്തിനും സഹായിക്കുന്നു.
ഓംലെറ്റുകൾ രുചികരവും വൈവിധ്യപൂർണ്ണവുമാണ്. ചീസ്, പച്ചക്കറികൾ തുടങ്ങിയ ചേരുവകൾ ചേർത്തുണ്ടാക്കുന്ന ഓംലെറ്റുകൾ ആരോഗ്യത്തിന് നല്ലത് തന്നെയാണ്.
ഓംലെറ്റുകൾക്ക് പ്രോട്ടീൻ നൽകാൻ കഴിയുമെങ്കിലും ചീസ്, വെണ്ണ അല്ലെങ്കിൽ എണ്ണ എന്നിവ ചേർക്കുന്നത് കലോറിയും അനാരോഗ്യകരമായ കൊഴുപ്പും വർദ്ധിപ്പിക്കും.
ഓംലെറ്റിൽ ചീസ്, വെണ്ണ അധികം ചേർക്കാതെ ചീരകൾ, പച്ചക്കറികൾ എന്നിവ ചേർക്കുക. ചീര ചേർത്ത ഓംലെറ്റിൽ ഇരുമ്പിൽ അളവ് കൂടുതലാണ്.
ഓംലെറ്റും പുഴുങ്ങിയ മുട്ടയും സവിശേഷമായ ഗുണങ്ങൾ നൽകുന്നു. രണ്ട് രീതിയും സമീകൃതാഹാരത്തിന് പ്രധാന പങ്കാണ് വഹിക്കുന്നത്.
ശരിയായ ചേരുവകൾ ഉപയോഗിച്ച് ഓംലെറ്റ് തയ്യാറാക്കുമ്പോൾ പോഷകപ്രദവും രുചികരവുമാകുന്നു.