വിറ്റാമിൻ ബി 7 എന്ന അറിയപ്പെടുന്ന ബയോട്ടിൻ വിവിധ ആരോഗ്യപ്രശ്നങ്ങളെ തടയുന്നതിന് സഹായിക്കുന്നു. മുടിയുടെയും നഖത്തിന്റെയും ആരോഗ്യത്തിനായി കഴിക്കേണ്ട ബയോട്ടിൻ അടങ്ങിയ ഭക്ഷണങ്ങൾ.
Image credits: Getty
മുട്ടയുടെ മഞ്ഞക്കരു
മുട്ടയുടെ മഞ്ഞക്കരുവില്‍ ബയോട്ടിന്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്. അതിനാല്‍ പതിവായി മുട്ട കഴിക്കുന്നത് ചര്‍മത്തിന് സ്വാഭാവിക തിളക്കം നല്‍കും.
Image credits: Getty
നട്സ്
നിലക്കടല, വാൽനട്ട്, ബദാം തുടങ്ങിയ നട്സുകളിൽ ബയോട്ടിൻ ധാരാളമുണ്ട്. ഈ ഭക്ഷണങ്ങൾ പ്രോട്ടീൻ, വിറ്റാമിൻ ഇ, ആരോഗ്യകരമായ കൊഴുപ്പ് എന്നിവയും നൽകുന്നു.
Image credits: Getty
കൂണ്‍
കൂണ്‍ ഡയറ്റിലുള്‍പ്പെടുത്തുന്നതും വളരെ നല്ലതാണ്. ഇതില്‍ വലിയ അളവില്‍ ബയോട്ടിന്‍ അടങ്ങിയിട്ടുണ്ട്.
Image credits: Getty
സാല്‍മണ്‍ മത്സ്യം
സാല്‍മണ്‍ ഫിഷ് ,മത്തി തുടങ്ങിയ ഒമേഗ 3 ഫാറ്റി ആസിഡ് അടങ്ങിയ മത്സ്യങ്ങളിലും ബയോട്ടിന്‍ അടങ്ങിയിട്ടുണ്ട്.
Image credits: Getty
മധുരക്കിഴങ്ങ്
ബയോട്ടിന്‍, ബീറ്റാ കരോട്ടിന്‍, വിറ്റാമിന്‍ എ എന്നിവയുടെ കലവറയാണ് മധുരക്കിഴങ്ങ്. ഇവ ചര്‍മത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്തും.
Image credits: Getty
അവാക്കാഡോ
100 ഗ്രാം അവാക്കാഡോയിൽ 3.2 മുതൽ 10 എംസിജി വരെ ബയോട്ടിൻ അടങ്ങിയിട്ടുണ്ട്. ചർമ്മത്തിൻ്റെ ആരോഗ്യം സംരക്ഷിക്കാൻ സഹായിക്കുന്ന വിറ്റാമിൻ ഇയും അവാക്കാഡോയിൽ ധാരാളമുണ്ട്.