Health
ചർമ്മത്തിന്റെ ആരോഗ്യത്തിന് ഒരു സുപ്രധാന പോഷകമാണ് ബയോട്ടിൻ. ചർമം തിളക്കമുള്ളതായി നിലനിർത്തുന്നതിന് ഈ പോഷകം പ്രധാനമാണ്.
വിറ്റാമിൻ ബി 7 എന്നറിയപ്പെടുന്ന അവശ്യ ഘടകമായ ബയോട്ടിൻ ആരോഗ്യമുള്ള ചർമ്മം നിലനിർത്തുന്നതിന് അത്യന്താപേക്ഷിതമാണ്.
ബയോട്ടിൻ കൂടുതലുള്ള ഭക്ഷണം കഴിക്കുന്നത് തിളക്കമുള്ള നിറം നേടാൻ സഹായിക്കും.
ചര്‍മ്മത്തെയും മുടിയെയും നഖങ്ങളെയുമെല്ലാം സംരക്ഷിച്ചുനിര്‍ത്തുന്നതിന് ആവശ്യമായി വരുന്ന കെരാറ്റിൻ എന്ന പദാര്‍ത്ഥം നിര്‍മ്മിക്കുന്നതിന് ബയോട്ടിൻ ആവശ്യമാണ്.
പയറുവര്‍ഗങ്ങള്‍, കൂണ്‍, മധുരക്കിഴങ്ങ്, മുട്ടയുടെ മഞ്ഞക്കരു, സാല്‍മണ്‍ മത്സ്യം, വിവിധയിനം സീഡ്സ്, ബദാം എന്നിവയെല്ലാം ബയോട്ടിനാല്‍ സമ്പന്നമാണ്.
ബയോട്ടിൻ പ്രത്യേകിച്ച് മഞ്ഞക്കരുവിൽ ധാരാളം അടങ്ങിയിട്ടുണ്ട്. പതിവായി മുട്ട കഴിക്കുന്നത് ചർമ്മത്തിന് തിളക്കം നൽകുന്നതിന് സഹായിക്കുന്നു.
മുടികൊഴിച്ചില്‍ തടയാനും മുടിയുടെ ഭംഗിയും തിളക്കവും നഷ്ടപ്പെട്ട് മുടിപൊട്ടുന്നത് പ്രതിരോധിക്കാനും, നഖങ്ങള്‍ ആരോഗ്യമുള്ളതാക്കാനും ബയോട്ടിൻ ആവശ്യവുമാണ്.