Health
വൃക്കകളുടെ ആരോഗ്യത്തിനായി കഴിക്കേണ്ട ഭക്ഷണങ്ങളെ പരിചയപ്പെടാം.
ആന്‍റി ഓക്‌സിഡന്റുകളും പൊട്ടാസ്യവും അടങ്ങിയതും, സോഡിയം കുറവുമുള്ള ബ്ലൂബെറി വൃക്കകളുടെ ആരോഗ്യത്തിന് ഏറെ ഗുണം ചെയ്യും.
ഫൈബറും വിറ്റാമിനുകളും ആന്‍റി ഓക്സിഡന്‍റുകളും അടങ്ങിയ ആപ്പിള്‍ കഴിക്കുന്നതും വൃക്കകളുടെ ആരോഗ്യം സംരക്ഷിക്കാന്‍ സഹായിക്കും.
പ്രോട്ടീന്‍ ധാരാളം അടങ്ങിയ മുട്ടയുടെ വെള്ള വൃക്കയുടെ ആരോഗ്യത്തിന് നല്ലതാണ്.
ചുവന്ന കാപ്സിക്കത്തില്‍ പൊട്ടാസ്യം വളരെ കുറവായതിനാൽ വൃക്കകളുടെ ആരോഗ്യത്തിന് നല്ലതാണ്.
കുര്‍കുമിന്‍ എന്ന രാസവസ്തുവാണ് മഞ്ഞളിന് അതിന്റെ നിറം നല്‍കുന്നത്. ഇത് വൃക്കകളുടെ ആരോഗ്യത്തിന് ഗുണം ചെയ്യും.
ആന്‍റി ഓക്സിഡന്‍റെ ഗുണങ്ങള്‍ അടങ്ങിയതാണ് വെളുത്തുള്ളി. വൃക്കകളുടെ ആരോഗ്യത്തിന് ഇവയും നല്ലതാണ്.
സോഡിയം മിതമായ അളവില്‍ മാത്രം അടങ്ങിയ ചിയ സീഡ് ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതും വൃക്കകളുടെ ആരോഗ്യത്തിന് നല്ലതാണ്.