ചർമ്മ സംരക്ഷണത്തിന് സഹായിക്കുന്ന മികച്ചൊരു എണ്ണയാണ് ഒലീവ് ഓയിൽ. ആന്റി ഓക്‌സിഡന്റുകൾ ധാരാളമടങ്ങിയ ഒലിവ് ഓയിലിൽ വൈറ്റമിൻ എ, ഡി, ഇ എന്നിവ അടങ്ങിയിരിക്കുന്നു.
Image credits: Getty
ഒലീവ് ഓയിൽ
ചർമ്മത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്താൻ ഒലീവ് ഓയിൽ സഹായിക്കുന്നു. ഈർപ്പം നൽകി തിളങ്ങുന്ന ചർമ്മം നേടാൻ സഹായിക്കുന്നു.
Image credits: Getty
ഒലീവ് ഓയിൽ
ഒലിവ് ഓയിലിലെ സംയുക്തങ്ങൾ ഓക്സിഡേറ്റീവ് സ്ട്രെസ് ചെറുക്കാൻ സഹായിക്കും. ഇത് പലപ്പോഴും ചർമ്മത്തിന്റെ വാർദ്ധക്യവുമായി ബന്ധപ്പെട്ടിരിക്കുന്നു.
Image credits: Getty
ചുളിവുകൾ കുറയ്ക്കും
ചുളിവുകൾ മാറാൻ ഇത് സഹായിച്ചേക്കും. നാരങ്ങ നീരിൽ വിറ്റാമിൻ സി അടങ്ങിയിട്ടുണ്ട്. ഇത് ചർമ്മത്തിന്റെ കേടുപാടുകളും അകാല വാർദ്ധക്യവും കുറയ്ക്കാൻ സഹായിക്കും.
Image credits: Getty
ഒലീവ് ഓയിൽ
ഒലീവ് ഓയിൽ ആരോഗ്യകരമായ വിറ്റാമിനുകൾ, കൊഴുപ്പുകൾ, ആന്റിഓക്‌സിഡന്റുകൾ എന്നിവയാൽ നിറഞ്ഞിരിക്കുന്നു. ഈ ഘടകങ്ങൾചർമ്മത്തെ മോയ്സ്ചറൈസ് ചെയ്യുന്നു.
Image credits: Getty
മുഖക്കുരു
ഒരു സ്പൂൺ മഞ്ഞൾ പൊടിയും ഒലീവ് ഓയിലും ചേർത്തും മുഖത്ത് പുരട്ടുന്നത് മുഖക്കുരു മാറാനും കണ്ണിന് താഴെയുള്ള കറുത്തപാട് മാറാനും സഹായിക്കും.