Health
വായ്നാറ്റം ഇന്ന് പലരേയും അലട്ടുന്ന പ്രശ്നമാണ്. പല കാരണങ്ങള്‍ കൊണ്ടും വായ്‌നാറ്റം ഉണ്ടാകാം.
വായ്നാറ്റം അകറ്റാൻ സഹായിക്കുന്ന ശരിയായ ഭക്ഷണം തിരഞ്ഞെടുക്കുക. ഉള്ളി, വെളുത്തുള്ളി തുടങ്ങിയ ശക്തമായ മണവും രുചിയും ഉള്ള ഭക്ഷണങ്ങളുണ്ട്.
വായിലോ മറ്റേതെങ്കിലും ശരീരഭാഗത്തോ ബാധിക്കുന്ന വിവിധ രോഗങ്ങൾ കൊണ്ടും വായ്‌നാറ്റം ഉണ്ടാകും. അതോടൊപ്പം പുകവലിയും മദ്യപാനവും വായ്നാറ്റത്തിന് കാരണമാകാം.
ദന്തക്ഷയം, മോണവിക്കം, മോണപഴുപ്പ്, നാവിനെ ബാധിക്കുന്ന പൂപ്പൽബാധ, വായിലുണ്ടാകുന്ന വ്രണങ്ങൾ, മുറിവുകൾ എന്നിവയെല്ലാം വായ്നാറ്റത്തിന് കാരണമാകും.
ദിവസവും പല്ല് തേക്കുകയോ നാക്ക് വടിക്കുകയോ ചെയ്യുന്നില്ലെങ്കിൽ ശ്വാസത്തിൽ നിന്ന് ദുർഗന്ധം വമിക്കും.
ഭക്ഷണ ശേഷം ഒന്നോ രണ്ടോ ഏലയ്ക്ക വായിലിട്ട് ചവയ്ക്കുന്നതും വായ്‌നാറ്റം അകറ്റാന്‍ സഹായിക്കും.
ഗ്രാമ്പൂവില്‍ ആന്റിസെപ്റ്റിക് ഗുണങ്ങൾ അടങ്ങിയിട്ടുണ്ട്. ഭക്ഷണം കഴിച്ചതിന് ശേഷം ഗ്രാമ്പൂ ചവക്കുന്നതും വായ്നാറ്റം അകറ്റാന്‍ സഹായിച്ചേക്കാം.
പല്ലുകളുടെ നിറം നഷ്ടപ്പെടാൻ കാരണമാകുന്ന ചില കാര്യങ്ങള്‍...
വൃക്കകൾ ആരോഗ്യത്തോടെ നിലനിർത്താൻ സഹായിക്കുന്ന 7 ഭക്ഷണങ്ങൾ
നഖങ്ങള്‍ പൊട്ടുന്നത് തടയാൻ ഭക്ഷണത്തിലുള്‍പ്പെടുത്തൂ ഇവ...
പ്രോസ്റ്റേറ്റ് ക്യാൻസർ; തിരിച്ചറിയാം പ്രധാനപ്പെട്ട ഈ അഞ്ച് ലക്ഷണങ്ങളെ