Health
സ്പൈനല്‍ ക്യാന്‍സറിന്‍റെ ആദ്യ ലക്ഷണമായി നടുവേദന വരാം. ഈ നടുവേദന പിന്നീട് അരക്കെട്ടിലേയ്ക്കും കാലിലേയ്ക്കും അനുഭവപ്പെടാം.
സ്ത്രീകളെ ബാധിക്കുന്ന സ്തനാര്‍ബുദത്തിന്‍റെ ലക്ഷണമായും ചിലപ്പോള്‍ നടുവേദന ഉണ്ടാകാം. എല്ലാ നടുവേദനയും ക്യാന്‍സറല്ല.
ലങ് ക്യാന്‍സറിന്‍റെ ലക്ഷണമായും നടുവേദന ഉണ്ടാകാം. കൂടാതെ നിര്‍ത്താതെയുളള ചുമ, ചുമയ്ക്കുമ്പോള്‍ രക്തം വരുക, ശ്വസിക്കാനുളള ബുദ്ധിമുട്ട് തുടങ്ങിയവയൊക്കെ ലക്ഷണങ്ങളില്‍ ഉള്‍പ്പെടാം.
വൃഷണത്തെ ബാധിക്കുന്ന ക്യാൻസറില്‍ പുരുഷന്മാരില്‍ കണ്ടേക്കാവുന്ന ലക്ഷണങ്ങളില്‍ നടുവേദനയും ഉണ്ടാകാം.
വൻകുടലിൽ വളരുന്ന കോളൻ ക്യാൻസറിനും നടുവേദന സൂചനയായി ഉണ്ടാകാം. മലം രക്തം കലർന്ന് പോകുന്നത്, മലം കറുത്ത് പോകുന്നത്, മലബന്ധം, വയറിളക്കം തുടങ്ങിയവയാണ് വൻകുടൽ ക്യാൻസറിന്‍റെ രോഗലക്ഷണങ്ങൾ.
നടുവേദന, എപ്പോഴും മൂത്രം പോവുക, മൂത്രത്തില്‍ രക്തം കാണുക, മൂത്രം ഒഴിക്കുമ്പോഴുള്ള വേദന തുടങ്ങിയവയെല്ലാം ബ്ലാഡര്‍ ക്യാന്‍സറിന്‍റെ ലക്ഷണങ്ങളാകാം.
പാൻക്രിയാറ്റിക് ക്യാൻസർ ആരംഭിക്കുന്നത് പാൻക്രിയാസിന്റെ ടിഷ്യൂകളിലാണ്. ഇതിനും കടുത്ത നടുവേദന ഉണ്ടാകാം.
മേൽപ്പറഞ്ഞ ലക്ഷണങ്ങൾ കാണുന്നപക്ഷം സ്വയം രോഗ നിർണയത്തിന് ശ്രമിക്കാതെ നിർബന്ധമായും ഡോക്ടറെ 'കൺസൾട്ട്' ചെയ്യുക. ഇതിന് ശേഷം മാത്രം രോഗം സ്ഥിരീകരിക്കുക.