Health
ഈ ഏഴ് ഭക്ഷണങ്ങൾ ഒഴിവാക്കുക, ഇവയിൽ ചിലത് നാം ദിവസവും കഴിക്കുന്നത്
ചില ഭക്ഷണങ്ങൾ ആരോഗ്യത്തെ ദോഷകരമായി ബാധിക്കുന്നു. ഇത് മൊത്തത്തിലുള്ള ആരോഗ്യത്തെ ബാധിക്കാം.
ഈ ഭക്ഷണങ്ങൾ കഴിക്കുന്നത് അമിതവണ്ണം, ഹൃദയാഘാതം, സ്ട്രോക്ക്, ഫാറ്റി ലിവർ പോലുള്ള രോഗങ്ങൾക്ക് ഇടയാക്കും.
ഈ 7 ഭക്ഷണങ്ങൾ ഒഴിവാക്കുക. ഇവയിൽ ചിലത് നാം ദിവസവും കഴിക്കുന്നു
പാസ്തയിലും ബ്രെഡിലുമുള്ള ശുദ്ധീകരിച്ച കാർബോഹൈഡ്രേറ്റുകൾ വളരെ അനാരോഗ്യകരമാണെന്ന് വിദഗ്ധർ പറയുന്നു. കാരണം ഇവ രക്തത്തിലെ പഞ്ചസാരയുടെ അളവ് വർദ്ധിപ്പിക്കാം.
ഉരുളക്കിഴങ്ങ് ചിപ്‌സിൽ ഉയർന്ന അളവിൽ എണ്ണയും ഉപ്പും അടങ്ങിയിരിക്കുന്നു. അത് കൊണ്ട് തന്നെ ശരീരഭാരം കൂട്ടാം.
പാചകത്തിൽ വ്യാപകമായി ഉപയോഗിക്കുന്ന പാം ഓയിൽ ഹൃദയാരോഗ്യ പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു. ഇത് ഹൃദയസംബന്ധമായ പ്രശ്നങ്ങൾക്ക് കാരണമാവുക ചെയ്യും.
ഈ അൾട്രാ-പ്രോസസ്ഡ് ഭക്ഷണങ്ങളിൽ വെണ്ണ, ചീസ്, ഉപ്പ് എന്നിവയും വിവിധ അഡിറ്റീവുകളും അടങ്ങിയിട്ടുണ്ട്. അവ ശരീരഭാരം വർദ്ധിപ്പിക്കുന്നതിന് കാരണമാകുന്നു.
പ്രതിദിനം 5 ഗ്രാമിൽ കൂടുതൽ ഉപ്പ് കഴിക്കുന്നത് ഉയർന്ന രക്തസമ്മർദ്ദം, ഹൃദ്രോഗം എന്നിവയ്ക്കുള്ള സാധ്യത വർദ്ധിപ്പിക്കുന്നതായി ലോകാരോഗ്യ സംഘടന വ്യക്തമാക്കുന്നു.