Health
അസിഡിറ്റി പ്രശ്നം നിങ്ങളിൽ പലരേയും അലട്ടുന്നുണ്ടാകാം. ആസിഡിന്റെ അമിത ഉൽപാദനം മൂലമുണ്ടാകുന്ന ഒരു രോഗാവസ്ഥയാണ്അ സിഡിറ്റി.
അസിഡിറ്റി ആമാശയത്തിലെ അൾസർ, ഗ്യാസ്ട്രിക് വീക്കം, നെഞ്ചെരിച്ചിൽ തുടങ്ങിയ ലക്ഷണങ്ങൾക്ക് കാരണമാകുന്നു.
ചില ഭക്ഷണങ്ങൾ അസിഡിറ്റി പ്രശ്നം ഉണ്ടാക്കാം.
അമിതമായി എരിവ് കഴിക്കുന്നത് അസിഡിറ്റി മൂലം നെഞ്ചെരിച്ചില്‍ ഉണ്ടാകാന്‍ കാരണമാകുമെന്ന് പഠനങ്ങൾ പറയുന്നു.
ഓറഞ്ച്, നാരങ്ങ തുടങ്ങിയ സിട്രെസ് പഴങ്ങൾ അസിഡിറ്റിയ്ക്ക് കാരണമാകും.
വറുത്ത ഭക്ഷണങ്ങൾ നെഞ്ചെരിച്ചിലുണ്ടാക്കുകയും അസിഡിറ്റി പ്രശ്നം ഉണ്ടാക്കുകയും ചെയ്യാം.
ചോക്ലേറ്റിൽ കഫീൻ, കൊക്കോ എന്നിവ അടങ്ങിയിട്ടുണ്ട്. അത് നെഞ്ചെരിച്ചിൽ ഉണ്ടാക്കാം.