Health
രാത്രിയിൽ നന്നായി ഉറങ്ങണമെന്നുണ്ടോ? എങ്കിൽ കിടക്കുന്നതിനു മുൻപ് ഈ ഭക്ഷണങ്ങൾ ഒഴിവാക്കണം.
കാപ്പിയിലെ കഫീൻ ഉറക്കത്തെ തടസ്സപ്പെടുത്തും. ഉറക്കത്തിൻ്റെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിന് രാത്രി കാപ്പി കുടിക്കുന്നത് ഒഴിവാക്കുക.
എരിവുള്ള ഭക്ഷണങ്ങൾ നെഞ്ചെരിച്ചിൽ ആസിഡ് റിഫ്ലക്സ് ഇവയ്ക്ക് കാരണമാകും. ഇത് മൂലം ഉറങ്ങാൻ പ്രയാസമാകും.
മധുരഭക്ഷണങ്ങൾ രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂട്ടും. ഇത് ഉറക്കം തടസപ്പെടുത്തുകയും ചെയ്യും.
ഡ്രെെ ഫ്രൂട്സുകൾ ഉറക്കത്തെ ബാധിക്കാം. ഇത് രാത്രിയിൽ ഗ്യാസ് പ്രശ്നത്തിന് ഇടയാക്കും.
ഉറങ്ങാൻ കിടക്കും മുൻപ് അമിത അളവിൽ ഭക്ഷണം കഴിക്കരുത്. വയറു നിറയെ കഴിക്കുന്നതും അസ്വസ്ഥത ഉണ്ടാക്കും.
ചീസിൽ ടൈറാമിൻ എന്ന അമിനോ ആസിഡ് അടങ്ങിയിട്ടുണ്ട്, ഇത് ഉറക്കത്തെ തടസ്സപ്പെടുത്തുകയും ചെയ്യും.
രാത്രിയിൽ പിസ കഴിക്കുന്നത് വയറിന് അസ്വസ്ഥത ഉണ്ടാക്കുകയും ഉറക്കത്തെ തടസ്സപ്പെടുത്തുകയും ചെയ്യും.