Health

സ്പൈസി ഭക്ഷണം

സ്പൈസിയായ ഭക്ഷണം കഴിച്ച ശേഷം കിടക്കുമ്പോള്‍ ഇത് നെഞ്ചെരിച്ചിലിലേക്ക് നയിക്കാം. ദഹനക്കുറവും ഉണ്ടാക്കാം. ഉറക്കം പ്രശ്നമാകാൻ ഇതുമതി

Image credits: Getty

കഫീൻ

കഫീൻ അടങ്ങിയ പാനീയങ്ങള്‍- പ്രത്യേകിച്ച് കാപ്പി രാത്രിയില്‍ കഴിക്കാതിരിക്കുക. ഇത് ഉറക്കം പ്രശ്നത്തിലാക്കാം

Image credits: Getty

മധുരം

മധുരം കാര്യമായി അടങ്ങിയ ഭക്ഷണപാനീയങ്ങളും കിടക്കുന്നതിന് മുമ്പ് ഒഴിവാക്കുന്നതാണ് നല്ലത്. ഇവ രക്തത്തിലെ ഷുഗര്‍നില ഉയരുന്നതിലേക്ക് നയിക്കാം, ഇതുറക്കത്തെയും ബാധിക്കും

Image credits: Getty

പ്രോസസ്ഡ് ഫുഡ്സ്

ദഹിക്കാൻ പ്രയാസമുള്ള ഭക്ഷണങ്ങളായതിനാല്‍ ഇവ രാത്രിയില്‍ അസ്വസ്ഥത ഉണ്ടാക്കാം. അതുപോലെ ഉപ്പും പ്രോസ്സഡ് ഫുഡ്സില്‍ കൂടുതലാകും. രണ്ടും ഉറക്കത്തിന് പ്രശ്നമാണ്

Image credits: Getty

റെഡ് മീറ്റ്

പ്രോട്ടീനിനാല്‍ സമ്പന്നമായ റെഡ് മീറ്റ് ദഹിക്കാൻ വളരെ പ്രയാസമാണ്. അതിനാല്‍ രാത്രിയിലെ ഉറക്കവും ബാധിക്കപ്പെടാം

Image credits: Getty

കുപ്പി പാനീയങ്ങള്‍

കുപ്പി പാനീയങ്ങള്‍ പ്രത്യേകിച്ച് കാര്‍ബണേറ്റഡ് പാനീയങ്ങളും നല്ലതല്ല. ഇവയും ഉറക്കത്തെ വലിയ രീതിയില്‍ ബാധിക്കാം

Image credits: Getty

അസിഡിക് ഭക്ഷണം

അസിഡിക് ആയ ഭക്ഷണം കഴിച്ച് കിടന്നാല്‍ നെഞ്ചെരിച്ചിലും പുളിച്ചുതികട്ടലും വന്ന് അത് ഉറക്കത്തെ പ്രശ്നത്തിലാക്കാം

Image credits: Getty

തൊണ്ട വേദനയുണ്ടോ? എങ്കിൽ മാറാൻ വീട്ടിലുണ്ട് പ്രതിവിധികൾ

പ്രതിരോധശേഷി കൂട്ടാൻ സഹായിക്കുന്ന 7 സൂപ്പർ ഫുഡുകൾ

ശരീരഭാരം കുറയ്ക്കാൻ ഡയറ്റിൽ ഉൾപ്പെടുത്താം കലോറി കുറഞ്ഞ ഈ ഭക്ഷണങ്ങൾ

ഗ്യാസിന്‍റെ ബുദ്ധിമുട്ടുകള്‍ കുറയ്ക്കാൻ ചെയ്യാവുന്ന കാര്യങ്ങള്‍