Health
ആരോഗ്യകരമായ പാനീയമായാണ് ഗ്രീൻ ടീ അറിയപ്പെടുന്നത്. വിവിധ ആരോഗ്യപ്രശ്നങ്ങൾ അകറ്റുന്നതിന് ഗ്രീൻ ടീ സഹായിക്കുന്നു.
ഗ്രീൻ ടീ ശരീരത്തിലെ അമിത കൊഴുപ്പ് കുറയ്ക്കാൻ സഹായിക്കുമെന്ന് പഠനങ്ങൾ പറയുന്നു.
ഗ്രീൻ ടീയിൽ ആന്റിഓക്‌സിഡന്റുകൾ അടങ്ങിയിട്ടുണ്ട്. ഇത് സ്തനാർബുദം, വൻകുടൽ കാൻസർ, പ്രോസ്റ്റേറ്റ് കാൻസർ തുടങ്ങിയ കാൻസറുകളുടെ സാധ്യത കുറയ്ക്കാൻ സഹായിക്കുന്നു.
ഗ്രീൻ ടീ ശരീരത്തിലെ ഗ്ലൂക്കോസിന്റെ അളവ് നിയന്ത്രിക്കാനും രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാനും ഇൻസുലിൻ സംവേദനക്ഷമത വർദ്ധിപ്പിക്കാനും സഹായിക്കുന്നു.
ഗ്രീൻ ടീ കുടിക്കുന്നത് ചീത്ത കൊളസ്‌ട്രോൾ കുറയ്ക്കുന്നതിന് സഹായിക്കുന്നു.
കഫീൻ അടങ്ങിയിരിക്കുന്നതിനാൽ ഗ്രീൻ ടീ കഴിക്കുന്നത് തലച്ചോറിന്റെ പ്രവർത്തനം മെച്ചപ്പെടുത്തും.
രക്തസമ്മർദ്ദത്തിലെ ഏറ്റക്കുറച്ചിലുകളെ ചെറുക്കാനും ഗ്രീൻ ടീ അവരെ സഹായിക്കുന്നു.
ഗ്രീൻ ടീയിലെ കാറ്റെച്ചിൻ സംയുക്തങ്ങൾക്ക് ന്യൂറോണുകളെ സംരക്ഷിക്കാൻ കഴിയും. ഇത് പാർക്കിൻസൺസ്, അൽഷിമേഴ്സ് എന്നിവയുടെ അപകടസാധ്യത കുറയ്ക്കുന്നു.
കരളിന്റെ ആരോഗ്യത്തിന് ഏറ്റവും മികച്ച പാനീയമാണ് ഗ്രീൻ ടീ.
ഗ്രീൻ ടീ ഫാറ്റി ലിവർ രോഗം പിടിപെടാനുള്ള സാധ്യത 75 ശതമാനം കുറയ്ക്കുമെന്ന് ദി ജേണൽ ഓഫ് ന്യൂട്രീഷ്യൻ ബയോകെമിസ്ട്രിയിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു.