Health
ചർമ്മം സുന്ദരമാക്കാൻ കഴിക്കാം ഈ ഭക്ഷണങ്ങൾ
ആൻ്റിഓക്‌സിഡൻ്റുകൾ ചർമ്മത്തിൻ്റെ ആരോഗ്യത്തിന് പ്രധാനമാണ്. അകാല വാർദ്ധക്യം, ചുളിവുകൾ എന്നിവ കുറയ്ക്കാൻ ഭക്ഷണം പ്രധാന പങ്ക് വഹിക്കുന്നു.
ചർമ്മത്തെ സംരക്ഷിക്കാൻ കഴിക്കാം ആന്റിഓക്‌സിഡൻ്റ് അടങ്ങിയ ഈ ഭക്ഷണങ്ങൾ.
ബ്ലൂബെറി, സ്ട്രോബെറി, റാസ്ബെറി എന്നിവ ചർമ്മത്തെ സംരക്ഷിക്കാൻ സഹായിക്കുന്നു.
ഡാർക്ക് ചോക്ലേറ്റ് ചർമ്മത്തിലേക്കുള്ള രക്തയോട്ടം വർദ്ധിപ്പിക്കുന്നു. മെച്ചപ്പെട്ട രക്തചംക്രമണം ചർമ്മകോശങ്ങളിലേക്ക് ആവശ്യമായ പോഷകങ്ങളും നൽകുന്നു.
വിറ്റാമിനുകളായ എ, സി, ഇ എന്നിവ അടങ്ങിയ പാലക്ക് ചീര ചർമ്മത്തിൻ്റെ ആരോഗ്യത്തെ പിന്തുണയ്ക്കുന്നു.
ബദാം, വാൽനട്ട്, ഹാസൽനട്ട് എന്നിവയിൽ വിറ്റാമിൻ ഇ അടങ്ങിയിരിക്കുന്നു. ഇത് ചർമ്മകോശങ്ങളെ സംരക്ഷിക്കുന്നു
കാറ്റെച്ചിനുകൾ അടങ്ങിയ ഗ്രീൻ ടീ ചർമ്മത്തിൻ്റെ ഇലാസ്തികത മെച്ചപ്പെടുത്താനും വീക്കം കുറയ്ക്കാനും സഹായിക്കുന്നു.
തക്കാളി ചർമ്മത്തിൻ്റെ ഘടന മെച്ചപ്പെടുത്തുകയും യുവത്വവും തിളങ്ങുന്ന ചർമ്മവും നിലനിർത്താൻ സഹായിക്കുന്നു.
പിരീഡ്സിന് മുമ്പ് മലബന്ധം ഉണ്ടാകുന്നതിന് പിന്നിലുള്ള ചില കാരണങ്ങൾ
കറുവപ്പട്ട ചായ കുടിക്കാറുണ്ടോ? ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കണം
ഫാറ്റി ലിവർ മാറ്റാൻ സഹായിക്കും ഈ കിടിലൻ പാനീയങ്ങൾ
ചിയ സീഡ് വെള്ളം സ്ഥിരമായി കുടിക്കുന്നവരാണോ നിങ്ങൾ ?