Health
ബോളിവുഡ് നടി സൊനാക്ഷി സിന്‍ഹ ഫിറ്റ്നസിന് മാത്രമല്ല ചർമ്മസംരക്ഷണത്തിനും ഏറെ പ്രധാന്യം കൊടുക്കുന്ന നടിയാണ്.
ചർമ പരിചരണത്തിന് പ്രകൃതിദത്ത മാർഗങ്ങളാണ് താരം പരീക്ഷിക്കാറുള്ളത്. ചർമ്മത്തെ സുന്ദരമാക്കാൻ താരം പതിവായി ഉപയോഗിച്ച് വരുന്ന ചേരുവകയാണ് നെയ്യ്.
അമ്മയാണ് നെയ്യ് ഉപയോഗിക്കാൻ സെനാക്ഷിയെ ഉപദേശിച്ചത്. ചർമത്തിന്റെ മൃദുത്വവും പുതുമയും നിലനിർത്താൻ നെയ്യ് സഹായിക്കും.
നെയ്യ് ഉപയോഗിച്ച് ചുണ്ട് മസാജ് ചെയ്യുന്നത് ചുണ്ടിനെ കൂടുതൽ ലോലമാക്കും. ചുണ്ട് വരണ്ട് പൊട്ടുന്നതും തടയും.
ചർമ്മത്തെ സുന്ദരമാക്കാൻ സൊനാക്ഷി പതിവായി ഉപയോഗിച്ചിരുന്ന മറ്റൊരു ചേരുവകയാണ് കറ്റാർവാഴ ജെൽ.
കറ്റാർവാഴ ചർമ്മത്തിൽ പുരട്ടുന്നത് തൊലി വരണ്ട് പൊട്ടുന്നത് തടയും. അതൊടൊപ്പം ചർമ്മം എപ്പോഴും ഭംഗിയോടെ നിലനിർത്തും.
മുഖത്തും കെെകളിലും കാലുകളിലും ഇടയ്ക്കിടെ വെളിച്ചെണ്ണ പുരട്ടാറുണ്ടെന്നും സൊനാക്ഷി പറയുന്നു. ഇത് ചർമ്മത്തെ കൂടുതൽ സുന്ദരമാക്കും.
ലോകത്തിലെ ഏറ്റവും വിഷമുള്ള 9 പാമ്പുകൾ
വീട്ടിലെ മൂട്ട ശല്യം അകറ്റാൻ ഇതാ ചില പൊടിക്കൈകള്‍
മഴക്കാലമല്ലേ, കുട്ടികളിൽ രോഗങ്ങൾ പിടിപെടാതെ നോക്കാം
ബ്രെയിനിനെ സ്മാർട്ടാക്കാം ; കഴിച്ചോളൂ എട്ട് ഭക്ഷണങ്ങൾ