Health
പുരുഷന്മാരെ ബാധിക്കുന്ന ഒരു പ്രധാനപ്പെട്ട ക്യാൻസറാണ് പ്രോസ്റ്റേറ്റ് ക്യാൻസർ. പ്രോസ്റ്റേറ്റ് ക്യാൻസറിന്‍റെ ലക്ഷണങ്ങള്‍ ഏതൊക്കെയാണെന്ന് നോക്കാം...
മൂത്രത്തിലോ ശുക്ലത്തിലോ രക്തം, ഇടയ്ക്കിടെയുള്ള മൂത്രമൊഴിക്കൽ, മൂത്രമൊഴിക്കുമ്പോൾ വേദന, മൂത്ര തടസ്സം എന്നിവ ചിലപ്പോള്‍ പ്രോസ്റ്റേറ്റ് ക്യാന്‍സറിന്‍റെ ലക്ഷണങ്ങള്‍ ആകാം.
മലാശയത്തിലെ സമ്മർദ്ദം, മലാശയ ഭാഗത്ത് വേദന, വൃക്കകളുടെ പ്രവര്‍ത്തനം തകരാറിലാവുക തുടങ്ങിയവയൊക്കെ പ്രോസ്റ്റേറ്റ് ക്യാന്‍സറിന്‍റെ സൂചനയാകാം.
നട്ടെല്ലിനും മറ്റ് അസ്ഥികള്‍ക്കും വേദന, എല്ലുകള്‍ക്ക് വേദന, എല്ല് പൊട്ടുക തുടങ്ങിയവയും നിസാരമായി കാണേണ്ട.
ക്ഷീണം പല രോഗങ്ങളുടെയും ലക്ഷണം ആണെങ്കിലും പ്രോസ്റ്റേറ്റ് ക്യാന്‍സറിന്‍റെ ലക്ഷണമായും ചിലപ്പോള്‍ ക്ഷീണം ഉണ്ടാകാം.
അകാരണമായി ശരീരഭാരം കുറയുന്നതും പ്രോസ്റ്റേറ്റ് ക്യാൻസറിന്റെ ലക്ഷണമാകാം. ഈ ലക്ഷണങ്ങള്‍ കാണുന്നപക്ഷം സ്വയം രോഗ നിർണയത്തിന് ശ്രമിക്കാതെ നിർബന്ധമായും ഡോക്ടറെ 'കൺസൾട്ട്' ചെയ്യുക.