Football
കഴിഞ്ഞ വര്‍ഷത്തെ മികച്ച ഫുട്ബോളര്‍ക്കുള്ള ബാലണ്‍ ഡി ഓര്‍ പുരസ്കാര പട്ടിക പ്രഖ്യാപിച്ചു.
അര്‍ജന്‍റൈൻ നായകൻ ലിയോണൽ മെസി, എര്‍ലിംഗ് ഹാലണ്ട്, കിലിയൻ എംബാപ്പ, നിലവിലെ ജേതാവ് കരീം ബെൻസേമ എന്നിവര്‍ 30 പേരുടെ ചുരുക്കപ്പട്ടികയിൽ.
രണ്ട് പതിറ്റാണ്ടിനിടെ ഇതാദ്യമായി ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് സാധ്യതാപട്ടികയിൽ ഇടംപിടിക്കാനായില്ല.
ലോകകപ്പ് നേട്ടത്തിലൂടെ എട്ടാം ബാലണ്‍ ഡി ഓറാണ് ലിയോണൽ മെസി ലക്ഷ്യമിടുന്നത്.
വനിത വിഭാഗത്തിൽ ബാഴ്സലോണതാരം ഐത്താന ബോണ്‍മാറ്റി, ഇംഗ്ലണ്ട് താരം മേരി എര്‍പ്സ്, ഓസ്ട്രേലിയൻ താരം സാം കേര്‍ എന്നിവര്‍ ഇടംപിടിച്ചിട്ടുണ്ട്.
മികച്ച ഗോൾ കീപ്പര്‍ക്കുള്ള ലെവ് യാഷിൻ പുരസ്കാരത്തിന് അര്‍ജന്‍റൈൻ താരം എമിലിയാനോ മാര്‍ട്ടിനസ്, യാസിൻ ബോണോ,മാര്‍ക്ക് ആന്ദ്രെ ടെര്‍സ്റ്റേഗൻ എന്നിവരും
അണ്ടര്‍ 21 വിഭാഗത്തിലെ മികച്ച യുവതാരത്തിനുള്ള കോപാ പുരസ്കാരത്തിന് സ്പെയിനിന്‍റെ പെദ്രിയും ഗാവിയും പട്ടികയില്‍.
ഒക്ടോബര്‍ 30ന് പാരീസിലെ ഷാര്‍ലറ്റ് തീയേറ്ററില്‍ നടക്കുന്ന പുരസ്കാരദാനച്ചടങ്ങില്‍ വിജയികളെ പ്രഖ്യാപിക്കും.
എംബാപ്പെ ഇല്ല; കരിയറില്‍ പ്രിയപ്പെട്ട 10 സഹതാരങ്ങളുടെ പേരുമായി മെസി
ഇന്‍റർ മയാമിയില്‍ മെസിയുടെ അവതരണം നാളെ; വന്‍ പരിപാടികള്‍
ചുവപ്പ് കാര്‍ഡൊന്നും പ്രശ്നമല്ല, ടീമിനായി എന്തും ചെയ്യും: സ്റ്റിമാക്
മെസിക്ക് പിന്നാലെ പോവില്ല; നെയ്മര്‍ പിഎസ്‌ജിയില്‍ തന്നെ