Football
ഫുട്ബോളിൽ 900 കരിയര്‍ ഗോളുകള്‍ നേടുന്ന ആദ്യ താരമായി പോർച്ചുഗല്‍ നായകന്‍ ക്രിസ്റ്റ്യാനോ റൊണാൾഡോ.
നേഷൻസ് ലീഗിൽ ക്രോയെഷ്യക്കെതിരെ ഗോളടിച്ചതോടെയാണ് ഇതിഹാസതാരം ചരിത്രനേട്ടത്തിലെത്തിയത്.
മത്സരത്തിന്‍റെ 34-ാംമിനിറ്റിലായിരുന്നു ചരിത്രം കുറിച്ച ഗോൾ ക്രിസ്റ്റ്യാനോ നേടിയത്.
പോർച്ചുഗൽ കുപ്പായത്തില്‍ 131 ഉം ക്ലബ്ബുകൾക്കായി 769 ഉംഗോളുകളാണ് റൊണാള്‍ഡോയുടെ നേട്ടം.
കരിയറില്‍ നേടിയ 900 ഗോളുകളില്‍ 450 ഗോളുകളും റയല്‍ മാഡ്രിഡ് കുപ്പായത്തിലാണ് റൊണാള്‍ഡോ അടിച്ചികൂട്ടിയത്.
മാഞ്ചസ്റ്റര്‍ യുണൈറ്റഡിനായി 145 ഗോളുകളും യുവന്‍റസിനായി 101 ഗോളുകളും നിലവിലെ ക്ലബ്ബായ അല്‍ നസ്റിനായി 68 ഗോളുകളും സ്പോർട്ടിംഗ് ലിസ്ബണായി 5 ഗോളുകളും റൊണാള്‍ഡോ നേടി.
842 ഗോളുമായി ലിയോണൽ മെസ്സിയാണ് ക്രിസ്റ്റ്യാനോയ്ക്ക് പിന്നിൽ രണ്ടാം സ്ഥാനത്ത്.
മത്സരത്തില്‍ പോര്‍ച്ചുഗല്‍ 2-1ന്‍റെ വിജയം സ്വന്തമാക്കി.
ബാലണ്‍ ഡി ഓര്‍: മെസിയും ഹാലന്‍ഡും മുന്നില്‍, റൊണാള്‍ഡോ ഇല്ല
എംബാപ്പെ ഇല്ല; കരിയറില്‍ പ്രിയപ്പെട്ട 10 സഹതാരങ്ങളുടെ പേരുമായി മെസി
ഇന്‍റർ മയാമിയില്‍ മെസിയുടെ അവതരണം നാളെ; വന്‍ പരിപാടികള്‍
ചുവപ്പ് കാര്‍ഡൊന്നും പ്രശ്നമല്ല, ടീമിനായി എന്തും ചെയ്യും: സ്റ്റിമാക്