ഏതൊക്കെ നട്സ് കുതിര്‍ക്കണം, ഏതൊക്കെ കുതിര്‍ക്കാന്‍ പാടില്ല എന്ന് നോക്കാം.
Image credits: Getty
അണ്ടിപ്പരിപ്പ്
അണ്ടിപ്പരിപ്പില്‍ ഫൈറ്റിക് ആസിഡ് കുറവാണ്. ഇവയെ കുതിർക്കുന്നത് അവയുടെ പോഷക മൂല്യത്തെ കാര്യമായി ബാധിക്കില്ല. അതിനാല്‍ അണ്ടിപ്പരിപ്പ് കുതിര്‍ക്കാതെ കഴിക്കാം.
Image credits: Getty
പിസ്ത
പിസ്തയിലും ഫൈറ്റിക് ആസിഡ് കുറവാണ്, അതായത് അവയുടെ പോഷകങ്ങൾ കുതിർക്കാതെ എളുപ്പത്തിൽ ലഭ്യമാണ്. അതിനാല്‍ പിസ്തയും കുതിര്‍ക്കേണ്ട കാര്യമില്ല.
Image credits: Getty
ബദാം
ബദാം കുതിര്‍ത്ത് കഴിക്കുന്നത് ഇവയുടെ ഗുണങ്ങളെ കൂട്ടും. ഇതിനായി രാത്രി കുതിര്‍ക്കാന്‍ വെച്ചതിന് ശേഷം രാവിലെ ഇവ കഴിക്കാം.
Image credits: Getty
വാള്‍നട്സ്
വാള്‍നട്സ് കുതിർക്കുന്നത് ഫൈറ്റിക് ആസിഡിനെ നിർവീര്യമാക്കാനും സിങ്ക്, ഇരുമ്പ്, കാൽസ്യം തുടങ്ങിയ പോഷകങ്ങളുടെ ആഗിരണം വർദ്ധിപ്പിക്കാനും സഹായിക്കും.
Image credits: Getty
ഉണക്കമുന്തിരി
ഉണക്കമുന്തിരി കുതിര്‍ത്ത് കഴിക്കുന്നത് ഇവയുടെ ഗുണങ്ങളെ കൂട്ടുകയും ദഹനം എളുപ്പമാകാന്‍ സഹായിക്കുകയും ചെയ്യും.
Image credits: Getty
ശ്രദ്ധിക്കുക:
നിങ്ങളുടെ ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.