Food

ചിയ സീഡും വെള്ളരിക്കയും വെള്ളത്തിൽ കുതിർത്ത് കഴിക്കൂ, അറിയാം ഗുണങ്ങള്‍

ചിയ സീഡും വെള്ളരിക്കയും ഒരുമിച്ച് വെള്ളത്തിൽ കുതിർത്ത് കഴിക്കുന്നത് കൊണ്ടുള്ള ഗുണങ്ങള്‍ അറിയാം. 
 

Image credits: Getty

വണ്ണം കുറയ്ക്കാന്‍

ഫൈബറിനാല്‍ സമ്പന്നമാണ് ചിയ സീഡും വെള്ളരിക്കയും. കലോറി വളരെ കുറഞ്ഞ ഇവ ഒരുമിച്ച് വെള്ളത്തിൽ കുതിർത്ത് രാവിലെ കഴിക്കുന്നത് വണ്ണം കുറയ്ക്കാന്‍ സഹായിക്കും. 

Image credits: Getty

രോഗ പ്രതിരോധശേഷി

ഒമേഗ 3ഫാറ്റി ആസിഡും ആന്‍റിഓക്സിഡന്‍റുകളും അടങ്ങിയ ചിയാവിത്തുകളും വിറ്റാമിന്‍ സി അടങ്ങിയ വെള്ളരിക്കയും  കുതിർത്ത് കഴിക്കുന്നത് പ്രതിരോധശേഷി കൂട്ടാന്‍ സഹായിക്കും. 

Image credits: Getty

ദഹനം

ഫൈബര്‍ അടങ്ങിയതിനാല്‍ ചിയ സീഡും വെള്ളരിക്കയും ഒരുമിച്ച് വെള്ളത്തിൽ കുതിർത്ത് രാവിലെ കഴിക്കുന്നത് ദഹനം മെച്ചപ്പെടുത്താന്‍ സഹായിക്കും. 

Image credits: Getty

നിര്‍ജ്ജലീകരണം

ചിയ സീഡ്- വെള്ളരിക്ക പാനീയം കുടിക്കുന്നത് നിര്‍ജ്ജലീകരണം തടയാനും സഹായിക്കും. 
 

Image credits: Getty

എല്ലുകളുടെ ആരോഗ്യം

എല്ലുകളുടെ ആരോഗ്യത്തിനും ചിയ സീഡും വെള്ളരിക്കയും കുതിര്‍ത്ത് കഴിക്കുന്നത് നല്ലതാണ്. 

Image credits: Getty

ശ്രദ്ധിക്കുക:

ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.

Image credits: Getty
Find Next One