Food

ചോറിന് പകരം ഇവ കഴിച്ചോളൂ, വണ്ണം കുറയ്ക്കാൻ ബെസ്റ്റാണ്

ചോറിന് പകരം കഴിക്കേണ്ട കലോറി കുറഞ്ഞ, ഫൈബര്‍ അടങ്ങിയ ചില ഭക്ഷണങ്ങളെ പരിചയപ്പെടാം. 
 

Image credits: Getty

ക്വിനോവ

പ്രോട്ടീൻ, ഫൈബർ, വിറ്റാമിനുകള്‍ എന്നിവയാൽ സമ്പുഷ്ടമാണ് ക്വിനോവ. അമിത വിശപ്പ് കുറയ്ക്കാനും ശരീരഭാരം നിയന്ത്രിക്കാനും ഇവ കഴിക്കാം. 

Image credits: Getty

റാഗി

അരിയ്ക്ക് പകരക്കാരനായി ഉപയോഗിക്കാൻ കഴിയുന്നതാണ് റാഗി. റാഗി ദോശ, റാഗി പുട്ട് തുടങ്ങിയവ ചോറിന് പകരം കഴിക്കാം. 

Image credits: Getty

നുറുക്ക് ഗോതമ്പ്

ശരീരത്തിലെ കൊഴുപ്പിനെ കുറയ്ക്കാൻ സഹായിക്കുന്നതാണ് നുറുക്ക് ഗോതമ്പ് അഥവാ സൂചി ഗോതമ്പ്. 

Image credits: Getty

ബ്രൌണ്‍ റൈസ്/ ചുവന്ന അരി

ഫൈബര്‍ ധാരാളം അടങ്ങിയിട്ടുള്ളതിനാല്‍ ചുവന്ന അരിയും വിശപ്പിനെ കുറയ്ക്കാന്‍ സഹായിക്കും. കൂടാതെ ഇവയില്‍ വിറ്റാമിനുകളും ധാതുക്കളും അടങ്ങിയിട്ടുണ്ട്.

Image credits: Getty

ബാര്‍ലി

ഫൈബര്‍ അടങ്ങിയ ബാര്‍ലി കഴിക്കുന്നതും വിശപ്പ് കുറയ്ക്കാനും വണ്ണം കുറയ്ക്കാനും സഹായിക്കും.

Image credits: Getty

ഓട്സ്

ഫൈബര്‍ അടങ്ങിയ ഓട്സ് ഉച്ചയ്ക്ക് കഴിക്കുന്നതും വിശപ്പ് കുറയ്ക്കാനും വണ്ണം കുറയ്ക്കാനും സഹായിക്കും. 
 

Image credits: Getty

ഉപ്പുമാവ്

ഫൈബറിനാല്‍ സമ്പന്നമായ ഉപ്പുമാവില്‍ ഫാറ്റ് കുറവാണ്. അതിനാല്‍ ഉച്ചയ്ക്ക് ഉപ്പുമാവ് കഴിക്കുന്നതും നല്ലതാണ്. 
 

Image credits: Getty

മുഖത്ത് യുവത്വം നിലനിര്‍ത്താന്‍ കഴിക്കേണ്ട കൊളാജൻ അടങ്ങിയ ഭക്ഷണങ്ങള്‍

പ്രമേഹരോഗികൾ ഒഴിവാക്കേണ്ട ഭക്ഷണപാനീയങ്ങൾ

ദിവസവും ഒരു പിടി ബദാം കഴിക്കണമെന്ന് പറയുന്നതിന്റെ കാരണങ്ങൾ

മത്തങ്ങ വിത്തിന്റെ അതിശയിപ്പിക്കുന്ന ആരോ​ഗ്യ​ഗുണങ്ങൾ