Food
വിറ്റാമിൻ ഡിയുടെ നല്ല ഉറവിടമാണ് ഓറഞ്ച് ജ്യൂസ്. വിറ്റാമിന്‍ സിയും അടങ്ങിയ ഇവ പ്രതിരോധശേഷി വര്‍ധിപ്പിക്കാനും സഹായിക്കും.
പ്രോട്ടീനുകളാല്‍ സമ്പുഷ്ടമായ ഭക്ഷണമാണ് മുട്ട. മുട്ടയില്‍ നിന്നും മറ്റ് വിറ്റാമിനുകളോടൊപ്പം വിറ്റാമിന്‍ ഡിയും ലഭിക്കും. മുട്ടയുടെ മഞ്ഞയില്‍ നിന്നുമാണ് ഇവ ലഭിക്കുന്നത്.
വിറ്റാമിൻ ഡിയുടെ ഉറവിടമാണ് 'സാൽമൺ' മത്സ്യം. അതിനാല്‍ ഇവ കഴിക്കുന്നത് വിറ്റാമിന്‍ ഡിയുടെ കുറവ് പരിഹരിക്കാന്‍ സഹായിക്കും.
പാല്‍, തൈര്, ബട്ടര്‍, ചീസ് തുടങ്ങിയ പാല്‍ ഉല്‍പന്നങ്ങളില്‍ നിന്നും ശരീരത്തിന് ആവശ്യമായ വിറ്റാമിന്‍ ഡി ലഭിക്കും.
വിറ്റാമിൻ ഡിയുടെ നല്ല ഉറവിടമായി കണക്കാക്കപ്പെടുന്ന ഭക്ഷണമാണ് കൂണ്‍ അഥവാ മഷ്റൂം. കൊഴുപ്പ് കുറഞ്ഞതും എന്നാല്‍ പോഷകങ്ങള്‍ ധാരാളമുള്ളതുമാണ് ഇവ.