Food
യൂറിക് ആസിഡ് തോത് കൂട്ടുന്ന പച്ചക്കറികളെ പരിചയപ്പെടാം.
ചീരയില്‍ മിതമായ അളവില്‍ പ്യൂറൈന്‍ അടങ്ങിയിരിക്കുന്നു. അതിനാല്‍ അമിതമായി ചീര കഴിച്ചാല്‍ ചിലപ്പോള്‍ യൂറിക് ആസിഡ് തോത് കൂടാം.
കോളിഫ്ലവറിലും മിതമായ അളവില്‍ പ്യൂറൈന്‍ അടങ്ങിയിരിക്കുന്നു. അതിനാല്‍ ഇവയും അമിതമായി കഴിക്കാതിരിക്കാന്‍ ശ്രമിക്കുക.
ഗ്രീൻ പീസിലും പ്യൂറൈന്‍ അടങ്ങിയിരിക്കുന്നു. ഇവയും അമിതമായി കഴിക്കാതിരിക്കുക.
മഷ്റൂം അഥവാ കൂണില്‍ ഉയര്‍ന്ന തോതിലുള്ള പ്യൂറൈന്‍ അടങ്ങിയിരിക്കുന്നു. ഇവ അമിതമായി കഴിക്കുന്നത് യൂറിക് ആസിഡ് തോത് കൂടാന്‍ കാരണമാകും.
കടല്‍മീനുകള്‍, സംസ്കരിച്ച ഭക്ഷണങ്ങള്‍, റെഡ് മീറ്റ്, വൈറ്റ് ബ്രെഡ്, സോഡ തുടങ്ങിയവയുടെ അമിത ഉപയോഗം യൂറിക് ആസിഡ് കൂട്ടാം.
ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.