Food
വെള്ളം ആവശ്യത്തിന് കുടിച്ചില്ലെങ്കില്‍, അത് നിങ്ങളുടെ ശരീരത്തെ മോശമായി ബാധിക്കാം. അതിനാല്‍ ദിവസവും എട്ട് മുതൽ പത്ത് ഗ്ലാസ് വെള്ളം എങ്കിലും കുടിക്കണം.
പഴങ്ങളും പച്ചക്കറികളും ധാരാളം ഡയറ്റില്‍ ഉള്‍പ്പെടുത്തുക. വിറ്റാമിനുകളും മിനറലുകളും ഫൈബറും ധാരാളം അടങ്ങിയ ഇവ ആരോഗ്യത്തിന് നല്ലതാണ്.
മത്സ്യം, ചിക്കൻ, പയർവർഗ്ഗങ്ങൾ തുടങ്ങിയ പ്രോട്ടീനുകൾ അടങ്ങിയ ഭക്ഷണങ്ങള്‍ പരമാവധി ഡയറ്റില്‍ ഉള്‍പ്പെടുത്താം. എല്ലുകളുടെ ആരോഗ്യത്തിന് ഇവ പ്രധാനമാണ്.
ജങ്ക് ഫുഡ് പരമാവധി ഒഴിവാക്കുകയാണ് ആരോഗ്യത്തിന് നല്ലത്.
കൊഴുപ്പ് ധാരാളം അടങ്ങിയ റെഡ് മീറ്റ്, സംസ്കരിച്ച ഭക്ഷണങ്ങള്‍ തുടങ്ങിയവ ഡയറ്റില്‍ നിന്നും ഒഴിവാക്കുക.
എണ്ണയില്‍ വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങള്‍ പരമാവധി കുറയ്ക്കുന്നതാണ് ആരോഗ്യത്തിന് നല്ലത്.
പഞ്ചസാര ധാരാളം അടങ്ങിയ ഭക്ഷണം കഴിക്കുന്നത് ശരീരത്തിലെ കലോറി കൂട്ടുകയും അത് ആരോഗ്യത്തിനെ മോശമായി ബാധിക്കുകയും ചെയ്യും.
ഉപ്പ് ധാരാളം അടങ്ങിയ ഭക്ഷണങ്ങളും കുറയ്ക്കുന്നതാണ് ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തെ നിയന്ത്രിക്കാനും ഹൃദയാരോഗ്യത്തെ സംരക്ഷിക്കാനും നല്ലത്.
ശ്രദ്ധിക്കുക; പാലിനൊപ്പം ഈ ഭക്ഷണങ്ങള്‍ കഴിക്കരുത്...
പതിവായി പിയർ പഴം കഴിക്കൂ, അറിയാം ഗുണങ്ങള്‍...
പ്രമേഹത്തെ നിയന്ത്രിക്കാന്‍ പതിവായി കഴിക്കാം ഈ എട്ട് ഭക്ഷണങ്ങള്‍...
മുളപ്പിച്ച പയർ വർഗ്ഗങ്ങൾ കഴിക്കണമെന്ന് പറയുന്നതിന്റെ ഗുണങ്ങൾ