Food

ഈ പച്ചക്കറികള്‍ പതിവാക്കൂ, ചീത്ത കൊളസ്ട്രോളിനെ കുറയ്ക്കാം

ചീത്ത കൊളസ്ട്രോളിനെ കുറയ്ക്കാന്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ചില പച്ചക്കറികളെ പരിചയപ്പെടാം. 

Image credits: Getty

ചീര

ഫൈബര്‍ അടങ്ങിയ ചീര ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് കൊളസ്ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കും.

Image credits: Getty

ബ്രൊക്കോളി

ഫൈബറും ആന്‍റി ഓക്സിഡന്‍റുകളും അടങ്ങിയ ബ്രൊക്കോളി ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതും കൊളസ്ട്രോളിനെ കുറയ്ക്കാന്‍ സഹായിക്കും. 

Image credits: Getty

വെണ്ടയ്ക്ക

ഫൈബര്‍ ധാരാളം അടങ്ങിയ വെണ്ടയ്ക്ക ചീത്ത കൊളസ്ട്രോള്‍ കുറയ്ക്കാനും അതുവഴി ഹൃദയാരോഗ്യം സംരക്ഷിക്കാനും സഹായിക്കും. 

Image credits: Getty

ക്യാരറ്റ്

നാരുകളും ബീറ്റാ കരോട്ടിനും ധാരാളം അടങ്ങിയ ക്യാരറ്റും ചീത്ത കൊളസ്‌ട്രോളിനെ ശരീരത്തിൽ നിന്ന് നീക്കം ചെയ്യാന്‍ സഹായിക്കും. 

Image credits: Getty

ബീറ്റ്റൂട്ട്

ഫൈബറും ആന്റി ഓക്‌സിഡന്റുകളും അടങ്ങിയ ഇവയും കൊളസ്ട്രോള്‍ കുറയ്ക്കാന്‍ ഗുണം ചെയ്യും. 
 

Image credits: Getty

മധുരക്കിഴങ്ങ്

ഫൈബര്‍, ബീറ്റാ കരോട്ടിന്‍, ആന്‍റ് ഓക്സിഡന്‍റുകള്‍ തുടങ്ങിയവ അടങ്ങിയ മധുരക്കിഴങ്ങ് കഴിക്കുന്നത് ചീത്ത കൊളസ്ട്രോളിനെ നിയന്ത്രിക്കാന്‍ ഗുണം ചെയ്യും. 

Image credits: Getty

ശ്രദ്ധിക്കുക:

ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക. 
 

Image credits: Getty
Find Next One