Food
ഈ നട്സ് കഴിക്കൂ, ഓർമ്മശക്തി കൂട്ടാൻ സഹായിക്കും
വാൾനട്ടിൽ നിരവധി പോഷകഗുണങ്ങളാണ് അടങ്ങിയിട്ടുള്ളത്. ആരോഗ്യകരമായ കൊഴുപ്പുകൾ, ആന്റിഓക്‌സിഡന്റുകൾ, വിറ്റാമിനുകൾ, ധാതുക്കൾ എന്നിവ വാൾനട്ടിൽ അടങ്ങിയിട്ടുണ്ട്.
പതിവായി വാൾനട്ട് കഴിക്കുന്നത് ഓർമ്മശക്തി കൂട്ടുന്നതിന് സഹായിക്കുന്നു.
ഓക്‌സിഡേറ്റീവ് സ്ട്രെസ്, വീക്കം എന്നിവയിൽ നിന്ന് തലച്ചോറിനെ സംരക്ഷിക്കാനും, തലച്ചോറിലെ കോശങ്ങളുടെ ആരോഗ്യം മെച്ചപ്പെടുത്താനും വാൾനട്ട് സഹായകമാണ്.
ആന്റിഓക്‌സിഡന്റും ഒമേഗ-3 ഫാറ്റി ആസിഡുകൾ, പോളിഫെനോളുകൾ, മറ്റ് പോഷകങ്ങൾ എന്നിവ വാൾനട്ടിൽ അടങ്ങിയിട്ടുള്ളതിനാൽ തലച്ചോറിന്റെ ആരോഗ്യത്തിന് മികച്ചതാണ്.
വാൾനട്ട് കഴിക്കുന്നത് തലച്ചോറിന്റെ വാർദ്ധക്യ പ്രക്രിയയെ മന്ദഗതിയിലാക്കുമെന്നും മാനസികാരോഗ്യത്തെ പിന്തുണയ്ക്കുന്നതിന് സഹായിക്കുമെന്നും പഠനങ്ങൾ പറയുന്നു.
ആരോഗ്യകരമായ കൊഴുപ്പ് അടങ്ങിയ വാള്‍നട്സ് ഹൃദയത്തിന്‍റെ ആരോഗ്യത്തെ സംരക്ഷിക്കാന്‍ സഹായിക്കും.
ഫൈബറും ആരോഗ്യകരമായ കൊഴുപ്പും അടങ്ങിയ വാള്‍നട്സ് കുതിര്‍ത്ത് കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കാനും സഹായിക്കും.
വിറ്റാമിന്‍ ഇയും ഒമേഗ 3 ഫാറ്റി ആസിഡും അടങ്ങിയ വാള്‍നട്സ് കുതിര്‍ത്ത് കഴിക്കുന്നത് ചര്‍മ്മത്തിനും നല്ലതാണ്.