Food

ഇറച്ചിയേക്കാൾ പ്രോട്ടീന്‍ അടങ്ങിയ ഭക്ഷണങ്ങൾ

അമിനോ ആസിഡുകള്‍, ആരോഗ്യകരമായ കൊഴുപ്പ്, വൈറ്റമിന്‍, മിനറലുകള്‍ എന്നിവയടങ്ങിയ വിത്തുകള്‍ പ്രോട്ടീന്‍റെ കലവറയാണ്.

Image credits: Getty

ചിയ സീഡ്

100 ഗ്രാം ചിയ സീഡില്‍ ഏകദേശം 17 ഗ്രാം പ്രോട്ടീന്‍ അടങ്ങിയിട്ടുണ്ട്. ധാരാളം ഫൈബറും ചിയ സീഡിലുണ്ട്. ഹൃദയാരോഗ്യം, എല്ലുകളുടെ ആരോഗ്യം എന്നിവയ്ക്കും ചിയ സീഡ് നല്ലതാണ്. 

Image credits: Getty

മത്തങ്ങ വിത്തുകള്‍

രോഗപ്രതിരോധ ശേഷി മെച്ചപ്പെടുത്തുന്നതിന് സഹായിക്കുന്ന മത്തങ്ങ വിത്തില്‍ മഗ്നീഷ്യം, സിങ്ക്, ഇരുമ്പ്, കൊഴുപ്പ് എന്നിവയുമുണ്ട്. 100 ഗ്രാം മത്തങ്ങ വിത്തില്‍ 19 ഗ്രാം പോട്ടീനുണ്ട്. 

Image credits: Getty

ഫ്ലാക്സ് സീഡ്

100 ഗ്രാം ഫ്ലാക്സ് സീഡില്‍ 18 ഗ്രാം പ്രോട്ടീനുണ്ട്. ആന്‍റി ഇന്‍ഫ്ലമേറ്ററി ഗുണങ്ങളും ഫ്ലാക്സ് സീഡിനുണ്ട്.

Image credits: Getty

സൂര്യകാന്തി വിത്ത്

സൂര്യകാന്തി വിത്തുകളില്‍ വൈറ്റമിന്‍ ഇ, മഗ്നീഷ്യം, സെലെനിയം, ആരോഗ്യകരമായ കൊഴുപ്പ് എന്നിവയുണ്ട്. 100 ഗ്രാം സൂര്യകാന്തി വിത്തില്‍ 21 ഗ്രാം പ്രോട്ടീനുണ്ട്.

Image credits: Getty

എള്ള്

100 ഗ്രാം എള്ളിന്‍ 18 ഗ്രാം പ്രോട്ടീന്‍ അടങ്ങിയിട്ടുണ്ട്. കാത്സ്യവും മഗ്നീഷ്യവും ഇരുമ്പും ഇതിലുണ്ട്.
 

Image credits: Getty

കീന്‍വ വിത്ത്

100 ഗ്രാം കീന്‍വ വിത്തില്‍ 14 ഗ്രാം പ്രോട്ടീനുണ്ട്. ധാരാളം ഫൈബറും മഗ്നീഷ്യവും ഫോസ്ഫറസും കീന്‍വ വിത്തിലുണ്ട്. 
 

Image credits: Getty

ശ്രദ്ധിക്കുക...

ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക. 

Image credits: Getty

ഡിമെൻഷ്യയുടെ സാധ്യത കുറയ്ക്കാന്‍ സഹായിക്കുന്ന ഭക്ഷണങ്ങള്‍

ദിവസവും മുട്ട കഴിച്ചാൽ നിങ്ങളുടെ ശരീരത്തിന് എന്ത് സംഭവിക്കും?

ചീത്ത കൊളസ്ട്രോളിന് കാരണമാകുന്ന ഭക്ഷണങ്ങള്‍

രാവിലെ വെറുംവയറ്റില്‍ നെല്ലിക്ക കഴിക്കൂ, ഗുണങ്ങളേറെ