Food
സീതപ്പഴം സൂപ്പറാണ് ; ഈ രോഗങ്ങളെ അകറ്റി നിർത്തും
നിരവധി ആരോഗ്യ ഗുണങ്ങള്‍ അടങ്ങിയ ഒരു സീസണൽ പഴമാണ് കസ്റ്റാർഡ് ആപ്പിൾ അഥവാ സീതപ്പഴം.
വിറ്റാമിനുകള്‍, ധാതുക്കള്‍, അയേണ്‍, കാത്സ്യം, പൊട്ടാസ്യം, മഗ്നീഷ്യം എന്നിവ സീതപ്പഴത്തിൽ അടങ്ങിയിരിക്കുന്നു.
വിറ്റാമിൻ സി ധാരാളമായി അടങ്ങിയ സീതപ്പഴം പ്രതിരോധശേഷി കൂട്ടുന്നതിന് സഹായിക്കുന്നു.
ഫെെബർ ധാരാളമായി അടങ്ങിയിട്ടുള്ളതിനാൽ ദഹനത്തെ എളുപ്പമാക്കുന്നു. മലബന്ധ പ്രശ്നം തടയുന്നതിന് സീതപ്പഴം മികച്ചതാണ്.
സീതപ്പഴത്തിലെ ഇരുമ്പ് വിളർച്ച തടയുന്നു.
സീതപ്പഴത്തിൽ പൊട്ടാസ്യം അടങ്ങിയിട്ടുള്ള രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാന്‍ സഹായിക്കും. കണ്ണുകളുടെ ആരോഗ്യത്തിനും ഇവ മികച്ചതാണ്.
സീതപ്പഴത്തിൽ വിറ്റാമിൻ എയും സിയും അടങ്ങിയിട്ടുള്ളതിനാൽ കണ്ണുകളെ ആരോഗ്യത്തിന് സഹായകമാണ്.
സീതപ്പഴത്തിൽ കലോറി കുറവായതിനാൽ ഭാരം കുറയ്ക്കാൻ മികച്ചതാണ്.