Food
പാചകത്തിലെ ഒരു പ്രധാന ഘടകമായി നമ്മൾ പലപ്പോഴും ഗ്രാമ്പു ഉപയോഗിക്കുന്നുണ്ടെങ്കിലും അതിന്റെ ഔഷധ പ്രാധാന്യത്തെ പറ്റി ഓർക്കാറില്ല.
ആയുർവേദത്തിൽ പല ആരോഗ്യപ്രശ്നങ്ങൾക്കും പരിഹാരം കാണാൻ കഴിയുന്ന നിരവധി ഔഷധങ്ങൾ ഗുണങ്ങൾ ഗ്രാമ്പുവിലുണ്ട്.
പ്രോട്ടീൻ, കാർബോഹൈഡ്രേറ്റ്, ഡയറ്ററി ഫൈബർ എന്നിവ കൂടാതെ മഗ്നീഷ്യം, പൊട്ടാസ്യം, അയൺ, കാൽസ്യം എന്നീ ധാതുക്കളും ഗ്രാമ്പുവിലുണ്ട്.
ഗ്രാമ്പുവിന്റെ ആന്റി ബാക്ടീരിയൽ ഗുണങ്ങൾ കോളറ പോലുള്ള രോഗങ്ങളെ അകറ്റുന്നു.
പ്രമേഹമുൾപ്പെടെയുള്ള നിരവധി രോഗങ്ങൾക്കുള്ള പാരമ്പര്യ ഔഷധമായി ഉപയോഗിക്കുന്നു. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നു.
രോഗപ്രതിരോധ സംവിധാനം ശക്തിപ്പെടുത്തുന്നു. ബാക്ടീരിയൽ അണുബാധകളെ പ്രതിരോധിക്കുന്നു.
ഗ്രാമ്പൂവിലടങ്ങിയ സംയുക്തങ്ങൾ അൾസർ ഭേദമാക്കുന്നു. മ്യൂക്കസിന്റെ ഉൽപ്പാദനം കൂട്ടുക വഴിയാണ് ഗ്രാമ്പൂ ഇതിനെ സഹായിക്കുന്നത്.